കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രിയയിൽ ഭീകരാക്രമണം; അക്രമി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു, വെടിവയ്പ്പ് നടന്നത് ആറിടങ്ങളിൽ

Google Oneindia Malayalam News

വിയന്ന: ഫ്രാന്‍സില്‍ നടന്ന ഭീകരാക്രണം കെട്ടടങ്ങുന്നതിന് പിന്നാലെ ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും ഭീകരാക്രമണം. വിയന്നയിലെ ആറിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഒരു ഭീകരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പൊലീസുകാരന്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

austria

അതേസമയം, ഭീകരര്‍ ആക്രമണം നടത്തിയതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലായിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭീകരര്‍ തോക്കുമായി വന്ന് ആറോളം സ്ഥലങ്ങളിലെത്തി നിറ ഒഴിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് വീണ്ടും പഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. മേഖലയിലെ ബാറുകളിലും റെസ്‌റ്റോറന്റുകളിലുമായി നിരവധി പേര്‍ ഉണ്ടായിരുന്നു.

നമ്മുടെ തലസ്ഥാനം ഭീകരാക്രമണത്തിന് ഇരയായിരിക്കുകയാണെന്ന് ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കൂര്‍സ് പറഞ്ഞു. ആക്രമികളില്‍ ഒരാളെ വധിച്ചെങ്കിലും നിരവധി ഭീകരര്‍ ഇപ്പോഴും പല സ്ഥലങ്ങളിലായുണ്ട്. അവര്‍ ആയുധം കൈവശം വച്ച് എല്ലാ തയ്യാറെടുപ്പുകളോടെയാണ് നഗരത്തില്‍ വിലസുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഞ്ജാതനായ ഒരാള്‍ നഗരത്തിലൂടെ വെടിവച്ച് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആക്രമികളെ പൊലീസുകാര്‍ പിന്തുടരുന്നുണ്ട്. അതുകൊണ്ട് നഗരത്തിലെ പ്രധാന സ്ഥലളില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു. ഭീകരവാദത്തെ കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും എല്ലാവിധത്തിലും ആക്രമണങ്ങളെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

Recommended Video

cmsvideo
Vaccine updates latest | Oneindia Malayalam

English summary
Terrorist attack in Austria; Two people including the attacker were killed, Many Injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X