പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കുതിച്ച് കയറി ഭീകരര്‍, വെടിവെപ്പ് തുടരുന്നു!!
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. തുറമുഖ നഗരമായ ഗ്വാദറിലെ പേള്‍ കോണ്ടിനെന്റല് ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ആയുധമേന്തിയ മൂന്ന് ഭീകരര്‍ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഹോട്ടലില്‍ വെടിവെപ്പ് തുടരുകയാണ്. ഭീകരരുമായി സൈന്യം പോരാട്ടത്തിലാണ്. അതേസമയം വെടിയൊച്ച കേട്ടതായി സമീപപ്രദേശത്തുള്ളവരും വ്യക്തമാക്കി.

അതേസമയം ഹോട്ടലിലെ താമസക്കാരെ മുഴുവന്‍ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ഭീകരര്‍ ആയുധങ്ങളുമായിട്ടാണ് ഇരച്ച് കയറിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സൈന്യത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല. പാക് മാധ്യമങ്ങള്‍ ഹോട്ടലിലെ താമസക്കാരെ ഒഴിപ്പിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹോട്ടലിലെ ഒരു നിലയില്‍ ഭീകരര്‍ നിലയുറപ്പിച്ചതായും, വൈകീട്ട് 5 മണിയോടെയാണ് ഇവര്‍ ഹോട്ടലിലേക്ക് ഇരച്ചുകയറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചൈനയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്വാദര്‍ തുറമുഖ മേഖലയിലാണ് ഭീകരാക്രമണം നടന്നിരിക്കുന്നത്. അതേസമയം ഭീകരര്‍ക്കെതിരെ സൈന്യം അതിശക്തമായി തിരിച്ചടി കൊണ്ടിരിക്കുകയാണ്.
ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ഗ്വാദര്‍ തുറമുഖം. നേരത്തെ തന്നെ ഈ തുറമുഖത്തെ പറ്റി ചൈനയ്ക്ക് ആശങ്കകളുണ്ടായിരുന്നു. ഒന്നാം നിലയിലാണ് ഭീകരര്‍ ഉള്ളതെന്ന് നാവിക സേന പറയുന്നു. അതേസമയം വിദേശികളെ മുഴുവന്‍ ഹോട്ടലില്‍ നിന്ന് സുരക്ഷിതമായി മാറ്റിയതായി പാകിസ്താന് അവകാശപ്പെട്ടു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications