കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് തോക്കുധാരികള്‍ ഇരച്ചെത്തി, ഭീകരാക്രമണം, 2 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കറാച്ചി: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പ്രശസ്തമായ കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിലാണ് തോക്കുമായി എത്തിയവര്‍ ഭീകരാക്രമണം നടത്തിയത്. ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ അടക്കം മൊത്തം ആറ് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുറത്തുവന്ന വീഡിയോയില്‍ ഇവരെ ആംബുലന്‍സിലേക്ക് കയറ്റി കൊണ്ടുപോകുന്നതും കാണാം. ഒരു സംഘം ഭീകരവാദികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രധാന ഗേറ്റില്‍ ഗ്രനേഡ് എറിഞ്ഞ ശേഷം അകത്ത് കടന്ന ഇവര്‍ വെടുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

1

Recommended Video

cmsvideo
Bjp's friendship with chiniese communist party

ഒരു സില്‍വര്‍ നിറത്തിലുള്ള കൊറോള കാറിലാണ് ഭീകരവാദികള്‍ എത്തിയത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കവാടത്തിന് നേരെ ഒരു ഭീകരന്‍ വെടുതിര്‍ത്തെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ റിസ്വാന്‍ അഹമ്മദ് പറഞ്ഞു. തുടര്‍ന്നാണ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ മേഖലയിലേക്ക് കടന്നത്. ഇവിടെ വലിയ സന്നാഹവുമായി സുരക്ഷാ സേനയുണ്ടായിരുന്നു. നാല് തോക്കുധാരികള്‍ക്ക് പുറമേ നാല് സുരക്ഷാ ഗാര്‍ഡുകളും പോലീസ് സബ് ഇന്‍സ്‌പെക്ടറും കൊല്ലപ്പെട്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സിന്ധിലെ ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മായില്‍ ആക്രമണത്തെ അപലപിച്ചു.

തീവ്രവാദത്തിനതെിരെയുള്ള പാകിസ്താന്റെ ശക്തമായ നടപടികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഈ ഭീകരാക്രമണമെന്ന് ഇസ്മായില്‍ ആരോപിച്ചു. തീവ്രവാദികളെ ജീവനോടെ പിടിക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നും, ഇവരെ നിയമത്തിന് മുന്നില്‍ ഹാജരാക്കി കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കറാച്ചി പോലീസ് ചീഫ് ഗുലാം നബി മേമന്‍ നാല് ഭീകരരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കറാച്ചി മുമ്പ് അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായിരുന്നു. എന്നാല്‍ ഇവിടെ പോലീസിന്റെ ശക്തമായ നടപടികള്‍ കുറ്റകൃത്യങ്ങളെ തീര്‍ത്തും ഇല്ലാതാക്കിയിരുന്നു.

അതേസമയം പ്രമുഖ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കര്‍ യാക്കൂബ് മേമനും ഈ സമയം ആക്രമണ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ താന്‍ സുരക്ഷാ സേനയുടെ നിര്‍ദേശം അനുസരിച്ച് ഓഫീസിനുള്ളില്‍ തന്നെ ഇരുന്നെന്നും മേമന്‍ പറഞ്ഞു. അതീവ സുരക്ഷാ മേഖലയിലാണ് കറാച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

English summary
terrorist attacks karachi stock exchange police gun down them, six people dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X