മക്കയില്‍ തീവ്രവാദി ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്, അഞ്ചു പേര്‍ പിടിയില്‍
രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. വീഡിയോ ദൃശ്യങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്
ജിദ്ദ: മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് ആക്രമിക്കാനുള്ള ശ്രമം സുരക്ഷാ സേന തകര്‍ത്തു. പോലിസ് വളഞ്ഞതോടെ മൂന്നു നില കെട്ടിടത്തിനുള്ളില്‍ നിന്നും ചാവേര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അഞ്ചു പോലിസുകാരുള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുണ്യമാസമായ റമസാനിലെ അവസാന വെള്ളിയാഴ്ചയായതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വിശ്വാസികള്‍ ഗ്രാന്‍ഡ് മോസ്‌കിലെത്തിയിരുന്നു. അജ്യാദ് അല്‍ മസാഫിയില്‍ ഭീരകര്‍ ഒളിച്ചിരുന്ന കെട്ടിടം പോലിസ് തിരിച്ചറിഞ്ഞതോടെ വെടിവെപ്പുണ്ടാവുകയായിരുന്നു.
മൂന്നു ഗ്രൂപ്പുകളാണ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതില്‍ അല്‍ അസില മേഖലയില്‍ നിന്നുള്ള ഒരാളെ പിടികൂടാന്‍ കഴിഞ്ഞതാണ് പോലിസിനെ സമയോചിതമായി ഇടപെടാന്‍ സഹായിച്ചത്.
ആക്രമണത്തിന് പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. എങ്കിലും യെമനിലെ ഹൂതി വിഭാഗക്കാര്‍ ഇതിനു മുമ്പ് മക്ക ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. മിസൈല്‍ നിര്‍വീര്യമാക്കിയ സൗദി സേന ശക്തമായ തിരിച്ചടിയും നല്‍കിയിരുന്നു.












Click it and Unblock the Notifications