മുസ്ലിം തീവ്രവാദം ചൈനയിലും; മരണം 29 ആയി
ബീജിങ്: നൈജീരിയ, തായ്‌ലാന്‍ഡ്, ഈജിപ്ത്, ഫിലിപ്പീന്‍സ്, ഇസ്രയേല്‍, ഇന്തോനേഷ്യ, കെനിയ, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചൈനയും ഇസ്ലാമിക് തീവ്രവാദത്തിന്റെ ഇരയായി മാറുന്നതായി റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ കുന്‍മിങില്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇസ്ലാമിക ഭീകരരാണ് എന്ന് സംശയിക്കുന്നത്.
യുന്നാന്‍ പ്രവിശ്യയില്‍ പെട്ട കുന്‍മിങ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. നീളമേറിയ കത്തിയുമായി റെയില്‍വേ സ്റ്റേഷനിലെത്തിയ അക്രമികള്‍ യാത്രക്കാരെ കുത്തിവീഴ്ത്തുകയായിരുന്നു എന്ന് പ്രാദേശിക ടി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ നഗരമായ സിന്‍ജിയാംഗില്‍ നിന്നുള്ള തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍.

ചൈനയില്‍ ഇനിയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമികളില്‍ നാലുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. പത്ത് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 29 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെ ചൈന ശക്തിയായി അപലപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും മുസ്ലിം തീവ്രവാദികളാണ് ആക്രമണം നടത്തിയത് എന്ന് സൂചന കിട്ടിയിട്ടുള്ളതായി അധകൃതര്‍ അറിയിച്ചു. കൃത്യമായി പ്ലാന്‍ ചെയ്ത ശേഷം നടപ്പാക്കിയ ആക്രമണമാണ് ഇതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇരുതല മൂര്‍ച്ചയുള്ള നീണ്ട കത്തികളുമായി തിരക്കേറിയ റെയില്‍വേ സ്റ്റേഷനിലെത്തിയ അക്രമി സംഘം ആളുകളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.












Click it and Unblock the Notifications