കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്ക് പണി ആകാശത്ത് വച്ചുതന്നെ; പരുന്തുകള്‍ ഒരുങ്ങി!! പുതിയ തന്ത്രവുമായി ഫ്രഞ്ച് സേന

നാല് പരുന്തുകളെയാണ് ഡ്രോണുകളെ ആകാശത്ത് വച്ചുതന്നെ പിടിച്ചു പണി കൊടുക്കുന്നതിന് ഫ്രാന്‍സ് നിയോഗിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

പാരിസ്: ഭീകരാക്രമണം നേരിടാന്‍ പുതിയ തന്ത്രവുമായി ഫ്രാന്‍സ് ഒരുങ്ങുന്നു. ആകാശത്ത് വച്ചു ഭീകരര്‍ക്ക് പണികൊടുക്കാന്‍ പ്രത്യേകം പരിശീലനം നല്‍കിയ പരുന്തുകളെ തയ്യാറാക്കിയിരിക്കുകയാണ് അവര്‍. പൈലറ്റില്ലാ വിമാനങ്ങളും (ഡ്രോണ്‍) മറ്റു രഹസ്യഉപകരണങ്ങളും ആക്രമണത്തിന് ഭീകരര്‍ ഉപയോഗിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ തന്ത്രവുമായി ഫ്രഞ്ച് സൈന്യമെത്തുന്നത്.

നാല് പരുന്തുകളെയാണ് ഡ്രോണുകളെ ആകാശത്ത് വച്ചുതന്നെ പിടിച്ചു പണി കൊടുക്കുന്നതിന് ഫ്രാന്‍സ് നിയോഗിക്കുന്നത്. ദിആര്‍ട്ടഗ്നാന്‍, അതോസ്, പോര്‍തോസ്, അറാമിസ് എന്നിവയാണ് പരുന്തുകള്‍. ഇവയ്ക്ക് പ്രത്യേക പരിശീലനം കഴിഞ്ഞ കുറച്ച് മാസങ്ങളായി നല്‍കുന്നുണ്ടായിരുന്നു.

പരുന്തുകളുടെ ദൗത്യം

ഡ്രോണുകള്‍ ആകാശത്ത് വച്ച് പിടിച്ച് തകര്‍ക്കുകയോ താഴെ കൊണ്ടുവരികയോ ചെയ്യുകയാണ് പരുന്തുകളുടെ ചുമതല. സ്‌കൈ ന്യൂസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഡ്രോണുകളുമായെത്തിയാല്‍ പ്രത്യേക ഇറച്ചി കഷ്ണങ്ങള്‍ ഇവയ്ക്ക് നല്‍കും.

ഈ മാസം സൈന്യത്തില്‍ ചേരും!!

പരുന്തുകള്‍ ഈ മാസം തന്നെ സൈന്യത്തിന്റെ ഭാഗമാവുമെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു. 20 സെക്കന്റ് കൊണ്ട് 200 മീറ്റര്‍ പറക്കാന്‍ ഈ പരുന്തുകള്‍ക്ക് സാധിക്കും. ഡ്രോണുകള്‍ പിടിച്ചെടുത്ത് ഉടന്‍ നിലത്തിറങ്ങാനും ഇവയ്ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഫ്രഞ്ച് വ്യോമ സേനാ കമാന്റര്‍ പറഞ്ഞു.

ഇറാഖില്‍ നിന്നുള്ള വാര്‍ത്ത

ഇറാഖില്‍ അടുത്തിടെ നടന്ന ചില സംഭവങ്ങളാണ് ഈ പരുന്തുകളുടെ പരിശീലനവും ഇവയുടെ കഴിവും സംബന്ധിച്ച റിപോര്‍ട്ടുകള്‍ക്ക് ഇത്ര മാധ്യമശ്രദ്ധ കിട്ടാന്‍ കാരണം. അവിടെ കഴിഞ്ഞാഴ്ച ഐസിസ് ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ബോംബുകള്‍ വര്‍ഷിച്ചുവെന്നായിരുന്നു റിപോര്‍ട്ടുകള്‍. ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിക്കുകയായിരുന്നു. ഇവ സൈന്യം വെടിവച്ചിട്ടു.

കളിപ്പാട്ടങ്ങള്‍ ആയുധങ്ങള്‍

അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടുന്ന കളിപ്പാട്ടങ്ങള്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് ആയുധങ്ങളാക്കി മാറ്റുകയായിരുന്നു അക്രമികള്‍. ചാര പ്രവര്‍ത്തനത്തിനും അവര്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇറാഖ് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിലെ പരുന്തുകളുടെ വരവ് ഭീകരര്‍ക്ക് തിരിച്ചടിയാവും.

ഫ്രാന്‍സ് പുതിയ പദ്ധതി തയ്യാറാക്കാന്‍ കാരണം

2015ന്റെ തുടക്കത്തിലാണ് ഫ്രഞ്ച് സൈന്യം ഇത്തരമൊരു നീക്കത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. അന്ന് തലസ്ഥാനമായ പാരിസിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഡ്രോണുകള്‍ പറന്നത് ഫ്രഞ്ച് ഭരണകൂടത്തെ ഞെട്ടിച്ചിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരവും പ്രവേശന നിയന്ത്രണമുള്ള സൈനിക മേഖലയുമുള്‍പ്പെടുന്ന പ്രദേശത്തേക്ക് ഡ്രോണുകള്‍ എത്തി.

പിന്നീട് ആക്രമണങ്ങള്‍ പതിവായി

അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ലെങ്കിലും ആ വര്‍ഷം അവസാനത്തില്‍ ഫ്രാന്‍സില്‍ നിരവധി ഭീകര ആക്രമണങ്ങളാണുണ്ടായത്. നവംബറില്‍ പാരിസില്‍ നടന്ന കൂട്ടക്കൊലയും ഇതോടൊപ്പം കൂട്ടിവായിക്കണം. തുടര്‍ന്നാണ് സൈന്യം പ്രത്യേക പരിശീലനം നല്‍കിയ പരുന്തുകളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.

ചര്‍ച്ച പരുന്തുകളിലേക്ക്

ഡ്രോണുകളെ പതുക്കെ നിലത്തിറക്കാന്‍ എങ്ങനെ സാധിക്കുമെന്നാണ് സൈന്യം പരിശോധിച്ചത്. വെടിവച്ചിടുന്നത് ജനവാസ മേഖലയില്‍ ദുരന്തത്തിലേക്ക് നയിച്ചേക്കാം. തുടര്‍ന്നാണ് രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയുള്ള മാര്‍ഗം ആരാഞ്ഞത്. അതാണ് വളരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള പരുന്തുകളിലേക്കെത്തിയത്.

ഡച്ച് പോലിസ് മാതൃക

ഡച്ച് പോലിസില്‍ നിന്നാണ് ഇത്തരമൊരു ആശയം ഫ്രഞ്ച് സൈന്യത്തിന് ലഭിച്ചത്. ഇതേ വിദ്യ നേരത്തെ ഡച്ച് പോലിസ് പരീക്ഷിച്ചു വിജയിച്ചതാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. പരുന്തുകള്‍ക്ക് വളരെ ദൂരെയുള്ള വസ്തുക്കള്‍ പോലും കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇനി പൊട്ടിത്തെറിക്കുകയാണെങ്കില്‍ പരുന്തുകള്‍ക്ക് കേടു സംഭവിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനവും സൈന്യം ഒരുക്കുന്നുണ്ട്.

ഡ്രോണുകള്‍ ചാരക്കണ്ണുള്ളവര്‍

സാധാരണ മറ്റു രാജ്യങ്ങളുടെയും ശത്രുക്കളുടെയും രഹസ്യങ്ങള്‍ ചോര്‍ത്താനാണ് സൈന്യം ഡ്രോണുകള്‍ ഉപയോഗിക്കുക. ഇസ്രായേലും അമേരിക്കയുമൊക്കെ ഇവ ഉപയോഗിക്കുന്നത് പതിവാണ്. അമേരിക്ക അഫ്ഗാനില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി ലക്ഷ്യം നിര്‍ണയിക്കുകയും മിസൈല്‍ ആക്രമണം നടത്തുകയും ചെയ്യുന്ന വിവരം നേരത്തെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
Under French military supervision, four golden eagle chicks hatched last year atop drones - born into a world of terror and machines they would be bred to destroy. The eagles - named d'Artagnan, Athos, Porthos and Aramis - grew up with their nemeses. They chased drones through green grass that summer, pecking futilely at composite shells as seen in Sky News footage. They were rewarded with meat, which they ate off the backs of the drones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X