ബലൂചിസ്ഥാനിലെ ക്വറ്റയിൽ ഭീകരാക്രമണം; ആക്രമണം നടന്നത് സൈനീക താവളത്തിന് നേരെ!
ക്വറ്റ: ബലൂചിസ്ഥാനിൽ സൈനീക താവളത്തിന് നേരെ ഭീകരാക്രമണം. ക്വറ്റയിലെ ചമാം ഹൗസിങ് സ്കീമിനടുത്തുള്ള സൈനീത താവളത്തിന് നേരെയാണ് വ്യാഴാഴ്ച വൈകുന്നേരം ആക്രമണം നടന്നത്. ബലൂചിസ്ഥാൻ ആഭ്യന്ത്ര മന്ത്രി സർഫ്രാസ് ബുഗ്ത് ഭീകരാക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരും ഭീകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

ചാവേറാക്രമണാണ് നടന്നതെന്ന് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സൈനീക താവളത്തിൽ പല തവണ വെടിയൊച്ചകൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണം നടന്നതിനു ചുറ്റും റസിഡൻഷ്യൽ ഏരിയകളാണ്. കുറച്ച് സർക്കാർ കെട്ടിടങ്ങളും പ്രദേശത്തുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ചാവേറാക്രണം നടന്നിടുന്നു. 14 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരുന്നത്.












Click it and Unblock the Notifications