തലയറുക്കുമെന്നേയുള്ളൂ...മണ്ടന്മാരാ, ഐസിസുകാര്‍ സെല്‍ഫി പോസ്റ്റി, സ്ഥലം കണ്ടെത്തി സൈന്യം ബോംബിട്ടു
വാഷിംഗ്ടണ്‍: ലോകത്തെ മുഴുവന്‍ വിറപ്പിയ്ക്കുന്ന ഭീകകരാണ് ഐസിസുകാര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് വേണ്ടി സിറിയയിലെ ഐസിസുകാര്‍ പോസ്റ്റ് ചെയ്ത സെല്‍ഫി അവര്‍ക്ക് തന്നെ വിനയായി. സിറിയയിലെ തങ്ങളുടെ ആസ്ഥാനത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ഐസിസുകാര്‍ പ്രചരിപ്പിച്ചു. 24 മണിയ്ക്കൂറിനകം തന്നെ ഈ സെല്‍ഫിയുടെ സഹായത്തോട അമേരിയ്ക്ക ഐസിസുകാരുടെ ആസ്ഥാനം കണ്ടെത്തി ബോംബിട്ടു.
അമേരിയ്ക്കന്‍ വ്യോമ സേനയാണ് സിറിയയിലെ ഐസിസ് ആസ്ഥാനത്ത് ബോംബിട്ടത്. സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പ്രത്യക്ഷപ്പെട്ട് 22 മണിയ്ക്കൂറിനകം തന്നെ ഭീകകരുടെ ആസ്ഥാനം കൃത്യമായി കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞതായി ദൗത്യത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍ ഹവാക്ക് കാര്‍ലിസ്ലി പറയുന്നു.

ഏത് തരത്തിലുള്ള ബോംബാണ് ഭീകരര്‍ക്ക് മേല്‍ വര്‍ഷിച്ചതെന്ന് വ്യക്തമാക്കാന്‍ അമേരിയ്ക്കന്‍ സൈന്യം തയ്യാറായിട്ടില്ല. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്ന ഐസിസ് തങ്ങളുടെ സെല്‍ഫികള്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ഭീകരര്‍ക്ക് തന്നെ വിനയായത്.
1,700 ഫോട്ടോകളും വീഡിയോകളും ഐസിസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡീയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമായി 200,000 യൂസേഴ്‌സും ഐസിസുനുണ്ട്. ഇറാഖിനും സിറിയയ്ക്കും പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളിലും ഐസിസ് പിടിമുറുക്കുകയാണ്.












Click it and Unblock the Notifications