Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനും അല്‍ ഖ്വായ്ദക്കും പ്രിയം അശ്ലീലത്തിനോട്... കാരണം?

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദ സംഘടനകളായ ഐസിസും അല്‍ ഖ്വായ്ദയും അശ്ലീലത്തോട് ഏറെ താത്പര്യമുള്ളവരാണത്രെ. ഐസിസുകാര്‍ യസീദി സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‌റെ വാര്‍ത്തകളുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ല. ഇത് കാര്യം വേറെയാണ്.

രഹസ്യ സന്ദേശങ്ങള്‍ കൈമാറാനാണത്രെ ഇവര്‍ അശ്ലീല ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ചിത്രങ്ങളില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യും. ഇങ്ങനെയാകുമ്പോള്‍ ശത്രുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നതാണ് അശ്ലീല ചിത്രങ്ങളെ തീവ്രവാദികള്‍ക്ക് അത്രേറെ പ്രിയപ്പെട്ടതാക്കുന്നത്.

ISIS

അശ്ലീല സൈറ്റുകള്‍ മാത്രമല്ല ഇത്തരത്തില്‍ തീവ്രവാദികള്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത്. വാണിജ്യ സൈറ്റ് ആയ ഇ-ബേ, സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റ് ആയ റെഡ്ഡിറ്റ് തുടങ്ങിയവയും ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Porn Site

ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ രഹസ്യാന്വേഷണ പരിപാടികളെ കുറിച്ചുള്ള പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. 'ഗിദിയോണ്‍ സ്‌പൈസ്: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി മോസാദ്' എന്നാണ് പുസ്തകത്തിന്റെ പേര്.

ഡിജിറ്റല്‍ ഫയലുകളില്‍ രഹസ്യ കോഡുകളാക്കി സന്ദേശങ്ങള്‍ അയക്കും. അപ്പോള്‍ ഇത് അറിയുന്നവര്‍ക്ക് മാത്രമേ സന്ദേശം മനസ്സിലാക്കിയെടുക്കാന്‍ കഴിയൂ. ഇതിനായി ഐസിസ് ഉപയോഗിക്കുന്ന വിദ്യയുടെ പേര് 'സ്റ്റഗനോഗ്രാഫി' എന്നാണ്.

വേള്‍ഡ്‌ ട്രേഡ് സെന്റര്‍ ആക്രമണകാലത്ത് അല്‍ ഖ്വായ്ദ ഇത്തരത്തില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഐസിസ് ഇപ്പോള്‍ നടത്തുന്ന പല ആക്രമണങ്ങളും സ്റ്റഗനോഗ്രാഫി വഴി ആശയവിനിമയം നടത്തിയിട്ടാണെന്നും പറുന്നു.

ഏറ്റവും ഒടുവില്‍ 21 കോപ്റ്റിക് ക്രിസ്ത്യാനികളെ തലയറുത്തുകൊല്ലാനുള്ള തീരുമാനം നേരത്തേ തന്നെ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയയും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+