കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്‌കിന് ഇത് എന്തുപറ്റി !എല്ലാം വിറ്റുപെറുക്കുന്നു;കോടികളുടെ വീടുകൾ വിൽപ്പനയ്ക്ക്, ടെസ്ല നഷ്ടത്തിലോ?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകമറിയപ്പെടുന്ന അമേരിക്കന്‍ വ്യവസായിയാണ് ഇലോണ്‍ മസ്‌ക്. സ്‌പേസ് എക്‌സ്, ടെസ്ല് എന്നീ പ്രമുഖ കമ്പനികളുടെ സ്ഥാപകന്‍ കൂടിയായ മസ്‌ക് പലപ്പോഴും ട്വിറ്ററില്‍ ഒരു ട്വീറ്റ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന ഒരാളാണ്. കുറച്ച് ദിവസം മുമ്പ് അദ്ദേഹമിട്ട ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മറ്റൊന്നുമല്ല, എന്റെ എല്ലാ ഭൗതിക ആസ്തികളും വില്‍ക്കാന്‍ പോകുകയാണെന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഓഹരി വിലയിടിഞ്ഞ് ടെസ്ല കമ്പനിക്ക് ഒരു ലക്ഷം കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ മസ്‌കിന്റെ രണ്ട് വീടുകളും വില്‍പ്പനയ്ക്ക് വച്ചതായി റിപ്പോര്‍ട്ട്.

ട്വീറ്റ് വരുത്തിവച്ചത്

ട്വീറ്റ് വരുത്തിവച്ചത്

മേയ് 2ന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം അദ്ദേഹത്തിന്റെ ടെസ്ല കമ്പനിക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടെസ്ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണെന്നും തന്റെ ആസ്ഥികളെല്ലാം വില്‍ക്കാന്‍ പോകുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതോടെ വിപണി ഇളകി മറിഞ്ഞു. എല്ലാ ഓഹരി ഉടമകളും ഓഹരികളെല്ലാം അതിവേഗം വിറ്റഴിച്ചു. പിന്നീടുള്ള മണിക്കൂറില്‍ വാള്‍സ്ട്രീറ്റില്‍ അത്ഭുതപ്പെടുത്തുന്ന നീക്കങ്ങളാണ് സംഭവിച്ചത്.

മസ്‌കിന്റെ മറുപടി

മസ്‌കിന്റെ മറുപടി

ഇടയ്ക്കിടിടെ ഒരു കാരണം പറയാതെ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷനാകുന്ന ഒരു പതിവും ഇലോണ്‍ മസ്‌കിനുണ്ട്. ട്വിറ്ററില്‍ എപ്പോഴും തമാശ ഉള്‍ക്കൊള്ളിച്ച് പോസ്റ്റ് ഇടുന്ന മസ്‌കിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഈ ട്വീറ്റ് തമാശയാണെനന് കരുതിയ ആരാധകര്‍ക്ക് തെറ്റി. തമാശയാണെന്ന് കരുതി ആരാധകര്‍ ചോദിച്ച ചോദ്യത്തിന് അ്‌ദ്ദേഹം ഗൗരവത്തോടെയാണ് മറുപടി പറഞ്ഞത്. ഇതൊരു തമാശയല്ലെന്നും ഗൗരവത്തോടെയാണ് ഞാനിത് പറയുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഇതോടെ കുഴഞ്ഞിരിക്കുകയാണ് ആരാധകര്‍.

വീടു പോലും വേണ്ട

വീടു പോലും വേണ്ട

എന്റെ എല്ലാ ഭൗതിക ആസ്ഥികളും വില്‍ക്കാന്‍ പോകുകയാണ്. വീടും പോലും തനിക്ക് വേണ്ടെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. 39.5 ബില്യണ്‍ ഡോളറിനാണ് മസ്‌ക് തന്റെ വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് വിവരം. ബെല്‍ എയറില്‍ 17 മില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ വീടും ഇതില്‍ ഉള്‍പ്പെടും. ഏഴ് ബെഡ്‌റൂമുകളും രണ്ട് നിലകളും ലൈബ്രറിയും സ്വിമ്മിംഗ് പൂളുകളുമുള്ള 20000 ചതുരശ്ര അടിയുള്ള വീടാണിത്. ടെന്നീസ് കോര്‍ട്ട് സൗകര്യവും ഈ വീടിനുണ്ട്.

ലോസാഞ്ചലസില്‍ ഏഴോളം വീടുകള്‍

ലോസാഞ്ചലസില്‍ ഏഴോളം വീടുകള്‍

റിയല്‍ എസ്‌റ്റേറ്റ് ബിസ്ിനസില്‍ കോടികള്‍ മുടക്കിയ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. ഇദ്ദേഹത്തിന് ലോസാഞ്ചലസില്‍ മാത്രം ഏഴോളം വീടുകളുണ്ട്. 24.4 മില്യണ്‍ ഡോളറിന്റെ ആഡംബര മാന്‍ഷന്‍, പതിനേഴ് മില്യണ്‍ ഡോളറിന്റെ ഫ്രഞ്ച് സ്റ്റൈലിലുള്ള മാന്‍ഷന്‍...6.75 മില്യണ്‍ ഡോളറിന്റെ വീട് എന്നിങ്ങനെ പോകുന്നു ആ പട്ടിക. ആഡംബര ജീവിതത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വ്യക്തിയാണ് ഇലോണ്‍ മസ്‌ക്.

കുഞ്ഞ് പിറന്നു

കുഞ്ഞ് പിറന്നു

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇലോണ്‍ മസ്‌കിനും കാമുകി ഗ്രിംസിനും കുഞ്ഞ് പിറന്നത്. ഭൂലോകത്ത് ആരും കേള്‍ക്കാത്ത ഒരു പേരായിരുന്നു മസ്‌ക് കുഞ്ഞിന് നല്‍കിയിരുന്നത്. ഇതിന്റെ പേരി്ല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളായിരുന്നു നടന്നത്. കുഞ്ഞിനെ കുറിച്ച് എന്തെങ്കിലും അപഡേറ്റ് ുണ്ടോ എന്ന് ആരാധകര്‍ ചോദിച്ചതിന് പിന്നാലെയാണ് ഇക്കാര്യം മസ്‌ക് പുറത്തുവിട്ടത്. കുഞ്ഞിന്റെ പേര് ചോദിച്ചപ്പോൾ ‘എക്സ് Æ എ -12 മസ്‌ക്' എന്നാണ് മസ്ക് മറുപടി നൽകിയത്.

English summary
Tesla CEO Elon Musk listed his luxury homes and properties to sell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X