കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചാല്‍ മരണശിക്ഷ; ഇസ്ലാം തീവ്രവാദം അമേരിക്കയിലും

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: യഥാര്‍ഥ ഇസ്ലാം എന്ന പേരില്‍ തീവ്രവാദികള്‍ കാട്ടുന്ന പ്രവാചക 'സ്‌നേഹം' അമേരിക്കയിലും. പ്രവാചകന്റെ കാര്‍ട്ടൂര്‍ വരയ്ക്കുന്നുവെന്ന് ആരോപിച്ച് അമേരിക്കയില്‍ നടന്ന ഒരു പരിപാടിക്കിടെ സുരക്ഷാ ജീവനക്കാരും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനെത്തിയ തീവ്രവാദികളാണ് മരിച്ചവരില്‍ രണ്ടുപേരുമെന്നാണ് റിപ്പോര്‍ട്ട്.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമം എന്നാണ് വിവരം. ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് അമേരിക്ക എന്ന സംഘടനയാണ് പരിപാടി നടത്തിയത്. കാര്‍ട്ടൂണ്‍ രചനയ്ക്കുനേരെയുണ്ടായ അക്രമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രമുഖ ഡച്ച് ചിന്തകന്‍ ഗീര്‍ട്ട് വില്‍ഡേഴ്‌സ് അഭിപ്രായപ്പെട്ടു.

protest

ഗാര്‍ലന്‍ഡിലെ കര്‍ട്ടിസ് കള്‍വെല്‍ സെന്ററില്‍ മുഹമ്മദ് ആര്‍ട്ട് എക്‌സിബിഷന്‍ എന്ന പേരിലാണ് കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സരം നടന്നത്. പരിപാടിക്ക് കനത്ത കാവലും ഏര്‍പ്പെടുത്തിയിരുന്നു. 200ഓളം പേര്‍ പരിപാടിക്കായി ഹാളിനകത്തുള്ളപ്പോഴായിരുന്നു പുറത്ത് വെടിവെപ്പ് നടന്നത്. സുരക്ഷാ ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ തീവ്രവാദികള്‍ ഹാളിനകത്ത് കൂട്ടക്കുരുതി നടത്തുമായിരുന്നു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചെന്ന് ആരോപിച്ച് പാരീസിലെ ഷാര്‍ലി ഹെബ്ദോ എന്ന മാസികയ്ക്ക് നേരെ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണത്തിന് സമാനമായിട്ടായിരുന്നു അമേരിക്കയിലെ ആക്രമണവും. ഇസ്ലാം സംരക്ഷകരെന്ന പേരില്‍ ഒരുവിഭാഗം തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ക്കിടയില്‍ ഇസ്ലാംവിരുദ്ധ വര്‍ദ്ധിച്ചുവരികയാണ്. ആവഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന ഇത്തരം ആക്രമങ്ങളെ ഏതുവിധേനയും ചെറുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

English summary
Texas; gunmen killed outside Muhammad cartoon contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X