സഹപ്രവര്ത്തകന് നടുവിരല്‍ നമസ്കാരം നല്കിയ ജഡ്ജിക്ക് കിട്ടിയ എട്ടിന്റെ പണി; ഇവിടേം പണിവരാം
എല്‍ പാസോയിലെ ജഡ്ജിയാണ് സഹപ്രവര്ത്തകന് നേരെ അശ്ലീല ആംഗ്യം കാണിച്ചത്. മോശം പെരുമാറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ടെക്സസ്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടുവിരല്‍ നമസ്കാരം എന്ന പ്രയോഗം ഇപ്പോള്‍ സാധാരണമാണ്. എതിര്‍പ്പുള്ള കാര്യങ്ങളോടുള്ള ദേഷ്യത്തോടെയുള്ള പ്രതിരണത്തിനാണ് ഇത് ഉപയോഗിക്കാറ്. കൈചുരുട്ടി നടുവിരല്‍ മാത്രം ഉയര്ത്തിക്കാണിക്കുന്നിതനെയാണ് നടുവിരല്‍ നമസ്കാരം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. അശ്ലീല ആംഗ്യമായാണ് ഇതിനെ കണക്കാക്കാറ്.
ദേഷ്യം നിയന്ത്രണാതീതമായപ്പോള്‍ തന്റെ സഹപ്രവര്‍ത്തകനു നേരെ ഈ ആംഗ്യം കാണിച്ച ജഡ്ജിയാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. എല്‍ പാസോയിലെ ജില്ലാ ജഡ്ജി പാട്രിക് ഗാര്‍ഷ്യയ്ക്കാണ് പണികിട്ടിയത്. ഇയാള്‍ക്കെതിരെ മോശം പെരുമാറ്റത്തിന് കോടതി കേസ് എടുക്കുകയായിരുന്നു.

എല്‍ പാസോയിലെ ജില്ലാ ജഡ്ജിയായ പാട്രിക് ഗോര്ഷ്യോ സുഹൃത്തിനോടുള്ള ദേഷ്യത്തിലാണ് നടവിരല്‍ ഉയര്‍ത്തിക്കാട്ടിയത്. കോടതിക്ക് പുറത്തായിരുന്നു സംഭവം.

അശ്ലീല ആംഗ്യം കാണിച്ചു എന്ന് കാണിച്ച് പാര്ട്രികിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കേസിന് ആസ്പദമമായ സംഭവം നടന്നത്.

തൊഴില്‍ പരമായ ശത്രുതയായിരുന്നു പാട്രികിനെ ഇതിന് പ്രേരിപ്പിച്ചത്. തന്റെ ഉത്തരവിനെ കീഴക്കോടതി ജഡ്ജി ദുര്‍ബലപ്പെടുത്തിയതാണ് പാട്രികിനെ പ്രകോപിപ്പിച്ചത്.

കേസ് ഫയലില്‍ സ്വീകരിച്ച കോടതി. പാട്രിക് ഗാര്‍ഷ്യയോട് കോടതില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പാട്രിക് ഗാര്ഷ്യോയുടെ പെരുമാറ്റം ശിക്ഷാര്ഹമായതാണെന്ന് കേസ് ഫയലില്‍ സ്വീകരിച്ച കോടതി ചൂണ്ടിക്കാട്ടി. വരുന്ന ഏപ്രിലിലാണ് കേസ് വാദം കേള്‍ക്കുക.

പാട്രികിന്റെ നടപടി ലജ്ജാകരമായിപ്പോയെന്ന് കേസിലെ വാദിയായ ജഡ്ജി പ്രതികരിച്ചു. ഒരു ജഡ്ജിയു ഭാഗത്തു നിന്നുമാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്.

ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ പാട്രിക് ഗാര്‍ഷ്യോ തയാറായിട്ടില്ല. എല്‍ പാസോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജഡ്ജിക്ക് പണികിട്ടിയത് ടെക്സാസിലാണെങ്കിലും ഇവിടെയും പണികിട്ടാനുള്ള സാധ്യത തള്ളിക്കളയാനികില്ല. കാരണം അശ്ലീല ആംഗ്യമാണെങ്കിലും പ്രതിഷേധ ചിഹ്നമെന്ന നിലയില്‍ ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ് ഈ ആംഗ്യവും നടുവിരല്‍ പ്രണാമം എന്ന പദവും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications