ടെക്സാസിലെ മാളില്‍ വെടിവെയ്പ്പ്: 8 പേർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ച് കൊന്നു
ന്യൂയോർക്ക്: അമേരിക്കന്‍ നഗരമായ ടെക്സാസിലെ മാളില്‍ വെടിവെയ്പില്‍ 8 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മാളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവർക്ക് നേരെ തോക്കുധാരി വെടിവെയ്പ്പ് നടത്തുകയായിരുന്നു. വെടിവെയ്പ്പിനെ തുടർന്ന് മാളിലുണ്ടായിരുന്ന നൂറ് കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തോക്കുധാരിയെ വെടിവെച്ച് കൊന്നതായി പോലീസ് പറഞ്ഞു, എന്നാൽ സംഭവത്തിൽ മറ്റാരെങ്കിലും മരിച്ചതായി ഇതുവരെ വിവരമില്ല.
വെടിയേറ്റവരില്‍ ചിലർ കുട്ടികളാണെന്ന് കരുതുന്നു. മാളിന് പുറത്തുള്ള നടപ്പാതകളിൽ രക്തം തളം കെട്ടികിടക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെടിവയ്പ്പിനെ "അവർണ്ണനീയമായ ദുരന്തം" എന്ന് വിശേഷിപ്പിച്ചു, കൂടാതെ പ്രാദേശിക അധികാരികൾക്ക് എന്ത് സഹായവും നൽകാൻ സംസ്ഥാനം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം ഇതുവരെ യുഎസിൽ കുറഞ്ഞത് 198 കൂട്ട വെടിവയ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട് - അതിൽ നാലോ അതിലധികമോ ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഈ ആഴ്ച ആദ്യം ടെക്‌സാസിൽ ഒമ്പത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് അയൽവാസികളെ വെടിവെച്ചുകൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications