Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹദിവസം തന്നെ യുവതി പ്രസവിച്ചു

ടെക്‌സാസ്: വിവാഹ വേദിയിലെത്തുന്ന വധു ഗര്‍ഭിണിയാണെന്ന കാര്യം മലയാളികള്‍ക്കൊന്നും ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകള്‍ വിവാഹിതരാകുന്നത് പതിവു സംഭവമാണ്. ഏറെക്കാലും ഒന്നിച്ചു താമസിച്ചശേഷമാകും അവര്‍ വിവാഹിതരാകുന്നത്. ചിലര്‍ കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം വിവാഹിതരാകുന്നതും പുതുമയുളള കാര്യമല്ല.

texas Woman gets married and gives birth on same day

എന്നാല്‍, വിവാഹദിവസം തന്നെ പ്രസവിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ് അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും ഒരു സ്ത്രീ. 41 വയസുള്ള സ്റ്റെഫാനി ടാലന്റും പങ്കാളി ജേസണ്‍ നെസ്സും പതിവു ഗര്‍ഭ പരിശോധനകള്‍ക്കാണ് കഴിഞ്ഞദിവസം ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ ഉടന്‍ സിസേറിയന്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.

നേരത്തെ സപ്തംബറില്‍ ആയിരുന്നു സ്റ്റെഫാനിയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചത സമയത്തിനും മൂന്നാഴ്ച മുന്‍പുതന്നെ പ്രസവം നടക്കുമെന്നത് ഇരുവരെയും അസ്വസ്ഥരാക്കി. തങ്ങള്‍ വിവാഹിതരായതിനുശേഷം മാത്രമേ കുട്ടി പിറക്കുകയുള്ളൂ എന്ന് സ്റ്റെഫാനിയുടം ജേസണും നേരത്തെ തീരുമാനിച്ചതാണ്.

ഇക്കാര്യം ഡോക്ടറെ അറിയിച്ചതോടെ ഡോക്ടര്‍ അതിന് പരിഹാരവും നിര്‍ദ്ദേശിച്ചു. പിന്നീട് എല്ലാം വേഗത്തിലായിരുന്നു. ആശുപത്രിയിലെ ഒരു മുറി പെട്ടെന്നു തന്നെ വിവാഹ വേദിയായി. നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും വധൂവരന്മാര്‍ക്ക് ചുറ്റും കൂടി. സ്റ്റെഫാനിക്ക് ഒരു നഴ്‌സ് വിവാഹവേളയില്‍ ധരിക്കാന്‍ തന്റെ മാല ഊരി നല്‍കി. മുതിര്‍ന്ന മറ്റൊരു നഴ്‌സ് വിവാഹ ചടങ്ങിന് നേതൃത്വം നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ സ്റ്റെഫാനിയും ജേസണും ഭാര്യാഭര്‍ത്താന്മാരുമായി. വിവാഹം കഴിഞ്ഞയുടന്‍ സ്റ്റെഫാനിയെ വീല്‍ചെയറില്‍ ലേബര്‍ റൂമിലേക്ക് മാറ്റി. രണ്ടുമണിക്കൂറുകള്‍ക്കുശേഷം ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+