കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയിലെ നോട്ടുബുക്കുകളില്‍ അര്‍ധനഗ്നരായ സ്ത്രീകളുടെ ചിത്രം

Google Oneindia Malayalam News

റിയാദ്: കേരളത്തില്‍ പാഠപുസ്തകത്തെച്ചൊല്ലിയുള്ള തര്‍ക്കം വര്‍ഷം തോറും ഉണ്ടാകാറുണ്ട്. സര്‍ക്കാരുകള്‍ മാറിയാലൊന്നും വിവാദത്തിന് കുറവുണ്ടാകില്ല. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയൊന്നും അല്ലാത്ത സൗദി അറേബ്യയിലും പുസ്തക വിവാദം ഉണ്ടായി. നോട്ടുബുക്കുകളുടെ കാര്യത്തിലാണ് വിവാദം.

ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്നതിനാല്‍ സൗദിയിലെ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിന് പോലും മാനദണ്ഡങ്ങളുള്ള രാജ്യത്തെ നോട്ടബുക്കില്‍ പ്രത്യക്ഷപ്പെട്ടത് ബിക്കിനിയണിഞ്ഞ സ്ത്രീകളുടെ ചിത്രം.

Note Book

ബീച്ചില്‍ അര്‍ധ നഗ്നരായി വെയില്‍കായുന്ന സ്ത്രീകളുടെ ചിത്രത്തോട് കൂടിയ നോട്ടുബുക്കുകളാണ് സൗദിയിലെ അസിര്‍ പ്രവിശ്യയിലുള്ള വിവിധ ബുക്ക് ഷോപ്പുകളില്‍ നിന്നും മത പൊലീസ് പിടികൂടിയത്. അര്‍ധനഗ്നരായ സ്ത്രീകളുടെ ചിത്രത്തോട് കൂടിയതായിരുന്നു പിടിച്ചെടുത്ത നോട്ടുബുക്കുകള്‍.

ബുക്കുകള്‍ വാങ്ങാനെത്തിയ ചില രക്ഷകര്‍ത്താക്കളാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കുട്ടികള്‍ക്ക് ഇത്തരം ബുക്കുകള്‍ വില്‍ക്കുന്നതിനെ പൊലീസ് തടഞ്ഞു. മൂന്ന് മാസത്തെ അവധിയ്ക്ക് ശേഷം ഞായറാഴ്ചയാണ് സൗദിയിലെ കുട്ടികള്‍ തിരികെ സ്‌കൂളിലെത്തിയത്.

English summary
Text books with 'beach women' seized in Saudi.Several bookshops raided by religious police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X