ഫേസ്ബുക്കില്‍ ലൈവിട്ട് കുഞ്ഞിനെ കൊന്ന് യുവാവ് ജീവനൊടുക്കി, കാരണം ഭാര്യ?
ഫേസ്ബുക്കില്‍ ലൈവിട്ട് കുഞ്ഞിനെ കൊന്ന യുവാവ് ജീവനൊടുക്കി. തായിലന്‍ഡ് സ്വദേശിയായ യുവാവാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവന്‍ ഒടുക്കിയത്.
ബാങ്കോക്ക്: ഫേസ്ബുക്കില്‍ ലൈവിട്ട് കുഞ്ഞിനെ കൊന്ന യുവാവ് ജീവനൊടുക്കി. തായിലന്‍ഡ് സ്വദേശിയായ യുവാവാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവന്‍ ഒടുക്കിയത്.
വുട്ടിസാന്‍ വോങ്ടാലേ എന്ന 21 ക്രൂരകൃത്യം ചെയ്തത്. തായിലന്‍ഡിലെ ഫുക്കറ്റിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടാണ്. തുടര്‍ന്ന് വായിക്കാം...

ഹോട്ടല്‍ മുറിയില്‍ വെച്ച്
ഭാര്യയുമായി വഴക്കിട്ട യുവാവ് കുഞ്ഞിനെയും എടുത്ത് ഹോട്ടല്‍ റൂമിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് റൂമില്‍ കെട്ടി തൂക്കുകകയായിരുന്നു. ഫേസ്ബുക്ക് ദൃശ്യങ്ങള്‍ കണ്ട യുവാവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവാവ് ജീവനൊടുക്കി
ഹോട്ടല്‍ മുറയില്‍ പോലീസ് എത്തുന്നതിന് മുമ്പേ വോങ്‌ടേല ജീവനൊടുക്കിയിരുന്നു. കുഞ്ഞിനെ കൊല്ലുന്ന ഭയനാകമായ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്ന് റീമൂവ് ചെയ്തിട്ടുണ്ട്.

വീഡിയോ പ്രചരിച്ചത്
പ്രദേശിക സമയം 4.50നും 4.57നും ഇടയില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് വാര്‍ത്ത ഏജന്‍സി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യൂട്യൂബില്‍ നീക്കം ചെയ്തു
വീഡിയോ പുറത്തായതിന് ശേഷം 15 മിനിറ്റിനുള്ളില്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് 2,351 പേര്‍ വീഡിയോ കണ്ടു.












Click it and Unblock the Notifications