പീഡനശ്രമത്തിനിടയില്‍ നട്ടെല്ലിന് പരിക്ക് പറ്റിയ യുവതിയ്ക്ക് നേരെ വീണ്ടും ലൈംഗികാക്രമണം
തായ്‌ലാന്റ്: പീഡനശ്രമത്തിനിടയില്‍ യുവതിയ്ക്ക് പരിക്ക് പറ്റിയിട്ടും ലൈംഗികാക്രമണം നടത്തിയ യുവാവിന് 5 വര്‍ഷം തടവ്. തായ്‌ലാന്റിലെ ബീച്ചില്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ പ്രദേശവാസിയായ യുവാവാണ് അതിക്രമം കാണിച്ചത്.
ഹോട്ടല്‍ മുറിയിലേക്ക് വഴി ചോദിച്ച പെണ്‍കുട്ടിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പരിക്ക് പറ്റിയത്. യുവാവിനെ ഉപദ്രവിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പാറമുകളില്‍ നിന്നും പെണ്‍കുട്ടി വീഴുകയായിരുന്നു.

പെണ്‍കുട്ടിയെ തേടിയെത്തിയ യുവാവ് ലൈംഗികാക്രമണം തുടരുകയും പെണ്‍കുട്ടിയ്ക്ക് നേരെ സ്വയംഭോഗം ചെയ്തു എന്നുമാണ് കേസ്. നട്ടെല്ലിന് പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം നാട്ടുകാരെ കൂട്ടി എത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.
പ്രതി കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ പത്ത് വര്‍ഷം വിധിച്ചിരുന്ന ശിക്ഷ അഞ്ചു വര്‍ഷത്തേക്ക് കുറയ്ക്കുകയായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റിയ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications