കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം തായ്‌ലാന്‍ഡ് റഡാറില്‍ പതിഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച്370 ന്റെ സിഗ്നലുകള്‍ തങ്ങുടെ റഡാറില്‍ പതിഞ്ഞിരുന്നുവെന്ന് തായ്‌ലാന്‍ഡ്. എന്നാല്‍ അത് ഗൗരവത്തോടെ എടുത്തില്ലെന്നും തായ്‌ലാന്‍ഡ് വ്യക്തമാക്കി. തായ്‌ലാന്‍ഡ് സൈന്യത്തിന്റെ റഡാറിലായിരുന്നു വിമാനത്തിന്റെ സിഗ്നലുകള്‍ പതിഞ്ഞിരുന്നുവെന്ന് പറയപ്പെടുന്നത്.

വിമാനത്തിനായുള്ള തിരച്ചില്‍ സംഘത്തിലുള്ള തായ്‌ലാന്‍ഡ് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇത് ലോക് രാഷ്ട്രങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കുകയാണ്.

Malaysia Airlines

വിമാനത്തിന്റെ സഞ്ചാര ദിശയില്‍ പെട്ടെന്ന് മാറ്റം വന്നതായാണ് റഡാര്‍ സിഗ്നലുകള്‍ സൂചിപ്പിക്കുന്നതെന്ന് തായലാന്‍ഡ് സൈന്യം പറയുപന്നു. മലേഷ്യയോട് ചേര്‍ന്നുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. വിമാനം മലാക്കാ കടലിടുക്കിന്റെ ഭാഗത്തേക്ക് പ്രവേശിച്ചിരുന്നതായി നേരത്തെ മലേഷ്യന്‍ സൈന്യവും റഡാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം വരാന്‍ ഏറെ വൈകി. മലേഷ്യയുടെ ഭാഗത്ത് നിന്നുണ്ടായി വൈകലിന് പുറമേ ഇപ്പോള്‍ തായലാന്‍ഡും വൈകിയവേളയിലാണ് സൈനിക വിവരങ്ങള്‍ കൈമാറിയത്.

വിമാനം കാണാതായ ദിവസം പുലര്‍ച്ചെയോടെ മാലി ദ്വീപിന് മുകളിലൂടെ ഒരു വിമാനം താഴ്ന്നു പറന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപിലെ ഹോളിഡേ ഐലന്‍ഡില്‍ നിന്നുള്ളവവരാണ് ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയത്. മാലി ദ്വീപിലെ ഒരു വാര്‍ത്താ വെബ്‌സൈറ്റ് ആണ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

നേരത്തെ ആന്‍ഡമാന്‍ ദ്വീപിന് മുകളിലൂടെ എംഎച്ച്370ന് സമാനമായ ഒരു വിമാനം കടന്നു പോകുന്നതിന്റെ ഉപഗ്രഹചിത്രം ഇന്ത്യന്‍ ഐടി വിദഗ്ധനും പുറത്ത് വിട്ടിരുന്നു.

English summary
Thailand's military said on Tuesday that it saw radar blips that might have been from the missing plane but didn't report it "because we did not pay attention to it".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X