ലോകം കാത്തിരുന്ന സന്തോഷ വാര്‍ത്ത: ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ 6 പേരെ പുറത്തെത്തിച്ചു
വടക്കന്‍ തായ്ലന്റിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികൡ 6 പേരെ പുറത്തെത്തിച്ചു. രാജ്യാന്തര വാര്‍ത്താ എജന്‍സിസായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും രക്ഷപെടുത്താനുള്ള നിര്‍ണായകമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് രാവിലെ തുടക്കം കുറിച്ചിരുന്നു.
അതിസാഹസീകമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഗുഹയില്‍ നടന്നുകൊണ്ടിരിക്കുന്നത്. വിദേശീയരായ 13 മുങ്ങല്‍ വിദഗ്ദരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹെിലക്കോപ്റ്റര് മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി.

15 ദിവസങ്ങള്‍
15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുഹയില്‍ കുടുങ്ങിയ കോച്ചടക്കുമുള്ള 13 പേരില്‍ 6 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുന്നത്. നീന്തല്‍ പരിശീലിച്ചിട്ടില്ലാത്ത പതിമൂന്നുപേരെ ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെ പുറത്തെത്തിക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇവര്‍ ഏറ്റെടുത്തത്.

വീണ്ടും മഴ
പരിശീലകനേയും 6 കുട്ടികളേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മഴ പെയ്യാന്‍ തുടങ്ങിയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടര്‍ന്നാല്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തട്ടപ്പെടാന്‍ സാധ്യതയുണ്ട്.

ബഡ്ഡി ഡൈവിങ്ങ്
ബഡ്ഡി ഡൈവിങ്ങ് എന്ന മാര്‍ഗമാണ് കുട്ടികളേയും കോച്ചിനേയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്. ഒരുമുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളേയും വഹിച്ചുകൊണ്ട് നീന്തുന്നതാണ് ബഡ്ഡി ഡൈവിങ്ങ്. ഒരു കുട്ടിക്കൊപ്പം രണ്ട് രക്ഷാപ്രവര്‍ത്തകര്‍ നീന്തുന്ന രീതിയിലാണ് ഗുഹയക്കകത്ത് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

11 മണിക്കൂറിനുള്ളില്‍
പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി 11 മണിക്കൂറിനുള്ളില്‍ ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന നരോങ്സാംഗ് ഒസാട്ടനോകോന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

വൈദ്യസംഘം
രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലേക്ക് കടക്കുന്നതിന് മുന്‍പ് ഗുഹാമുഖത്ത് തമ്പടിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഒഴിപ്പിച്ചിരുന്നു. ഗുഹയില്‍ പെട്ട കുട്ടികളുടെ ബന്ധുക്കളും ഇവിടെ തമ്പടിച്ചിരുന്നു. ഇവരേയും മാറ്റിനിര്‍ത്തി. ഇന്നലെ രാത്രി വൈദ്യസംഘം കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തടസ്സങ്ങളില്ലെന്നും അറിയിച്ചിരുന്നു.

3-4 ദിവസം
കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തെത്താന്‍ ആറ് മണിക്കൂറാണ് എടുക്കുക. തിരിച്ചെത്താന്‍ 5 മണിക്കൂറും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ 11 മണിക്കൂര്‍ സമയമാണ് വേണ്ടത്. രക്ഷാപ്രവര്‍ത്തനം 3-4 ദിവസം നീണ്ട് നില്ക്കാന് സാധ്യതയുണ്ട്. വീണ്ടും മഴ പെയ്യുന്നതിന് മുന്‍പ് കുട്ടികളെ പുറത്തിറക്കാനുള്ള ഊര്‍ജ്ജിതശ്രമങ്ങളാണ് നടക്കുന്നത്. ഗുഹയ്ക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പിക്കാന്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജൂണ്‍ 23
രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചത് ആശങ്കയുളവാക്കിയിരുന്നു. ജൂണ്‍ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications