കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍

Google Oneindia Malayalam News

ബാങ്കോക്ക്: മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ തായ്ലന്‍ഡിലെ ഒരു ബുദ്ധക്ഷേത്രത്തിലെ എല്ലാ സന്യാസിമാരേയും പുറത്താക്കിയതായി റിപ്പോര്‍ട്ട്. പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് പേരാണ് ലഹരി പരിശോധനയില്‍ പിടിക്കപ്പെട്ടത്. നാല് പേരേയും സന്യാസത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിയുക്ത ശുശ്രൂഷ നിര്‍വഹിക്കാനുള്ള ഒരു സന്യാസിയുടെ അവകാശങ്ങള്‍ നീക്കം ചെയ്യുന്നതാണ് പുറത്താക്കല്‍. ഫെറ്റ്ചാബുന്‍ പ്രവിശ്യയിലെ ബംഗ് സാം ഫാന്‍ ജില്ലയിലെ ബുദ്ധ ക്ഷേത്രത്തിലെ മഠാധിപതി ഉള്‍പ്പടെ ഉള്ളവര്‍ മെത്താംഫെറ്റാമൈന്‍ പോസിറ്റീവ് ആണെന്ന് ജില്ലാ ഉദ്യോഗസ്ഥന്‍ ബൂണ്‍ലെര്‍ട്ട് തിന്റപ്‌തൈ എ എഫ് പിയോട് പറഞ്ഞു. മയക്കുമരുന്ന് റീഹാബിറ്റേഷനായി ഇവരെ ഹെല്‍ത്ത് ക്ലിനിക്കിലേക്ക് അയച്ചിട്ടുണ്ട് എന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

1

നിലവില്‍ ക്ഷേത്രം സന്യാസിമാരില്ലാതെ ശൂന്യമാണ് എന്നും അടുത്തുള്ള ഗ്രാമവാസികള്‍ അവര്‍ക്ക് ഗുണപരമായ ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നുമുള്ള ആശങ്കയിലാണ് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സന്യാസിമാര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കുന്നതിനാല്‍ അതൊരു സല്‍കര്‍മ്മമായി ചെയ്ത് വരുന്നവരാണ് ഇവിടത്തെ ഗ്രാമവാസികള്‍. ക്ഷേത്രത്തിന്റെ പേരും സ്ഥലവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മകടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മ

2

അതേസമയം ഗ്രാമവാസികള്‍ക്ക് അവരുടെ മതപരമായ കടമകള്‍ അനുഷ്ഠിക്കുന്നതിനായി കൂടുതല്‍ സന്യാസിമാരെ ക്ഷേത്രത്തിലേക്ക് അയക്കുമെന്ന് ബൂണ്‍ലെര്‍ട്ട് തിന്റപ്‌തൈ പറഞ്ഞു. തിങ്കളാഴ്ചയാണ് പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രത്തില്‍ റെയ്ഡ് നടത്തിയത്. സംശയം തോന്നിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി സന്യാസിമാരുടെ മൂത്രം പരിശോധിക്കുകയായിരുന്നു.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

അതേസമയം സന്യാസിമാരെ പുറത്താക്കിയതോടെ ശൂന്യമായ ക്ഷേത്രത്തിലെ വസ്തുക്കള്‍ പരിപാലിക്കാന്‍ ചിലര്‍ അവിടെ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും പത്തോളം നായ്ക്കളും പൂച്ചകളും ക്ഷേത്രത്തില്‍ അധിവസിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മയക്കുമരുന്നിനെതിരെ പ്രവിശ്യയില്‍ തുടരുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് റെയ്ഡ്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം അനുസരിച്ച് മ്യാന്‍മറില്‍ നിന്ന് ലാവോസ് വഴിയാണ് തായ്‌ലാന്റിലേക്ക് മെത്താംഫെറ്റാമൈന്‍ എത്തുന്നത് എന്നാണ് പറയുന്നത്.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

ഈ ലഹരി ഗുളികകള്‍ക്ക് 46 ഇന്ത്യന്‍ രൂപ മാത്രമാണ് വിലയുള്ളത്. ഇതാദ്യമായല്ല ലഹരി ഉപയോഗത്തിന്റെ പേരില്‍ ബുദ്ധ സന്യാസികള്‍ തായ്‌ലാന്റില്‍ പിടിക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയില്‍ വടക്ക് കിഴക്കന്‍ തായ്ലന്‍ഡിലെ ചായ്യാഫം മേഖലയില്‍ ഒരു ഗ്രാമത്തില്‍ നിന്നും മെത്താംഫെറ്റാമൈന്‍ ഗുളികകള്‍ ഉപയോഗിച്ചതിന് ഒരു ബുദ്ധ സന്യാസിയെ പിടികൂടിയിരുന്നു. ഇദ്ദേഹമാണ് പ്രദേശത്തെ യുവാക്കള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത് എന്നാണ് പറയുന്നത്.

English summary
Thailand: drug addicted monks are caught by police, now this temple has no monks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X