Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ 'പുതിയ പണി' വരുന്നു; പോക്കറ്റ് കാലിയാകാതെ നോക്കാം!

വിദേശ സഞ്ചാരികളുടെ പറുദീസയായ തായ്ലൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായകമായ ഒരു വാർത്തയാണിത്. ഇനി മുതൽ തായ്ലൻഡിലേക്ക് വിമാനം കയറണമെങ്കിൽ കൈയ്യിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് കൂടി കരുതേണ്ടി വന്നേക്കാം. വിദേശ വിനോദസഞ്ചാരികൾക്കായി രാജ്യം ഏർപ്പെടുത്താൻ പോകുന്ന ഈ പുതിയ നിയമം നിങ്ങളുടെ യാത്രാ പ്ലാനുകളെയും ബജറ്റിനെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വലിയ ചർച്ചകളാണ് നടക്കുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം?

വിദേശികൾക്ക് ചികിത്സ നൽകുന്ന ഇനത്തിൽ തായ്ലൻഡിലെ സർക്കാർ ആശുപത്രികൾക്ക് ഓരോ വർഷവും വലിയ തുകയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. പലപ്പോഴും അപകടങ്ങളിലോ പെട്ടെന്നുണ്ടാകുന്ന രോഗബാധകളിലോ പെട്ട് ആശുപത്രികളിൽ ചികിത്സ തേടുന്ന വിദേശികൾ, ചികിത്സയ്ക്ക് ശേഷം വലിയ തുകയുടെ ബില്ലുകൾ അടയ്ക്കാതെ രാജ്യം വിടുന്ന സാഹചര്യം പതിവായിരിക്കുകയാണ്. പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിലാണ് ഈ പ്രതിസന്ധി രൂക്ഷം. രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഈ വലിയ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കാൻ അധികൃതർ ആലോചിക്കുന്നത്.

health-insurance-1777787081 jpg

സഞ്ചാരികൾക്ക് അധിക ബാധ്യതയാകുമോ?

പുതിയ നിയമം നടപ്പിലാക്കുമ്പോൾ സഞ്ചാരികളെ അത് രാജ്യത്ത് നിന്ന് അകറ്റാൻ കാരണമാകരുത് എന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന പ്രത്യേക ഇൻഷുറൻസ് പാക്കേജുകൾ അവതരിപ്പിക്കാനാണ് പബ്ലിക് ഹെൽത്ത് മിനിസ്റ്റർ പട്ടാന പ്രോംഫാറ്റ് നിർദ്ദേശിച്ചിരിക്കുന്നത്. മെയ് ഒന്ന് മുതൽ തായ്ലൻഡിൽ ഡിജിറ്റൽ അറൈവൽ കാർഡ് (ETA) സംവിധാനം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഇൻഷുറൻസ് കൂടി ഉൾപ്പെടുത്താനുള്ള നീക്കം നടക്കുന്നത്. ഇത് വഴി യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആശുപത്രികൾക്ക് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനും സാധിക്കും.

നിലവിൽ സൗദി അറേബ്യ, ഖത്തർ, റഷ്യ, ക്യൂബ തുടങ്ങിയ രാജ്യങ്ങൾ വിദേശ സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതേ മാതൃക പിന്തുടരുന്നതിലൂടെ തായ്ലൻഡിനെ ഒരു ആഗോള മെഡിക്കൽ ടൂറിസം ഹബ്ബായി ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും ആരോഗ്യരംഗത്തെ സേവനങ്ങൾ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഈ മാറ്റം ഉപകരിക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

അതുകൊണ്ട് തന്നെ, വരും ആഴ്ചകളിൽ തായ്ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നവർ ഈ പുതിയ മാറ്റങ്ങൾ കൂടി മുൻകൂട്ടി കാണേണ്ടതുണ്ട്. ഇൻഷുറൻസ് തുക എത്രയായിരിക്കും എന്നതിനെക്കുറിച്ചും ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ചും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. യാത്രയ്ക്ക് മുൻപായി അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പരിരക്ഷ ഉറപ്പാക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഗുണകരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+