കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേശ്യകള്‍ കറുത്ത ഗൗണണിഞ്ഞ് തെരുവിലിറങ്ങി; അതും രാജാവിന് വേണ്ടി

88 കാരനായ രാജാവിന്റെ മരണത്തെ തുടര്‍ന്നുള്ള ദു:ഖാചരണം തായ്‌ലാന്റിന്റെ ചുവന്ന തെരുവിനെയും ബാധിക്കുകയായിരുന്നു.

  • By അക്ഷയ്‌
Google Oneindia Malayalam News

ബാങ്കോക്ക്: തായ്‌ലാന്റിന്റെ ചുവന്ന തെരുവില്‍ വേശ്യകള്‍ കറുത്ത വസ്ത്രം ധരിച്ച് ഇറങ്ങിയത് ചര്‍ച്ചയാകുന്നു. 88 കാരനായ രാജാവിന്റെ മരണത്തെ തുടര്‍ന്നുള്ള ദു:ഖാചരണം തായ്‌ലാന്റിന്റെ ചുവന്ന തെരുവിനെയും ബാധിക്കുകയായിരുന്നു.

ഒക്ടോബര്‍ 13ന് രാജാവ് ഭൂമിബോല്‍ അതുല്യ തേജ് അന്തരിച്ചതിനെതുടര്‍ന്ന് തായ്‌ലാന്റില്‍ 30 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി തലസ്ഥാനത്തെ വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികള്‍ കറുത്ത വസ്ത്രമണിഞ്ഞാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണ ഗതിയില്‍ തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ തെരുവുകളില്‍ ആവശ്യക്കാരെ തേടിയിറങ്ങുന്നത്.

മൂകാന്തരീക്ഷം

മൂകാന്തരീക്ഷം

തായ്‌ലാന്റില്‍ ഇപ്പോഴും മൂകമായ അന്തരീക്ഷം തന്നെയാണ്. എങ്കിലും ജീവിക്കാനുള്ള പണത്തിന് വേണ്ടിയാണ് ചുവന്ന തെരുവില്‍ ഇറങ്ങുന്നത്.

രാജാവ്

രാജാവ്

ഏറ്റവും കൂടുതല്‍ കാലം രാജാവ് എന്ന പദവി അലങ്കരിച്ച രാജാവാണ് ഭൂമിബോല്‍ അതുല്യ തേജ്.

ഒമ്പതാമത്തെ രാജാവ്

ഒമ്പതാമത്തെ രാജാവ്

ഏഴ് പതിറ്റാണ്ടുകാലം തായ്‌ലന്റിന്റെ സിംഹാസനത്തിലിരുന്ന അതുല്യതേജ് 1946 ലാണ് അധികാരത്തിലെത്തിയത്. ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായ ഇദ്ദേഹം രാമ ഒമ്പതാമന്‍ എന്നാണ് അറിയപ്പെട്ടത്.

സ്വാധീനം ചെലുത്തി

സ്വാധീനം ചെലുത്തി

രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഏകീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ജനഹൃദയങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്താന് ഇദ്ദേഹത്തിനായി.

English summary
Thailand's red light districts kicked back into life on Monday just ten days after their king died - with sex workers wearing black maid's outfits while in mourning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X