കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി; യുഎന്നില്‍ പിന്തുണച്ചതിന്... താങ്ക്യു മോദി

Google Oneindia Malayalam News

തെല്‍ അവീവ്: ഐക്യരാഷ്ട്രസഭയില്‍ പലസ്തീനെതിരെ ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന് ഒപ്പം നിന്നതില്‍ മോദിയോട് നന്ദിയുണ്ട്. ഇന്ത്യയോടും നന്ദിയുണ്ട് എന്നും നെത്യാഹു പറഞ്ഞു. ഇതൊരു ശുഭ സൂചനയാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി സഹമേധാവി മായാ കദോഷ് പറഞ്ഞു. ഏഷ്യയില്‍ നിന്ന് തങ്ങളെ പിന്തുണയ്ക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. തങ്ങള്‍ക്ക് അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും മായാ കദോഷ് പറഞ്ഞു.

Ben

ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കൗണ്‍സിലിലാണ് ഇന്ത്യ പലസ്തീന്‍ സംഘടനയ്‌ക്കെതിരെ വോട്ട് ചെയ്തത്. പലസ്തീന്‍ സര്‍ക്കാരിതര സംഘടനയായ പലസ്തീന്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന് ഉപദേശ, നിരീക്ഷക പദവി അനുവദിക്കുന്നതിനെതിരെയാണ് ഇസ്രായേല്‍ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുകയായിരുന്നു. സംഘടനയ്ക്ക് പലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്നാണ് ഇസ്രായേല്‍ ആരോപണം.

ആദ്യമായിട്ടാണ് പലസ്തീനെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കുന്നത്. ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടും ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ മുമ്പ് സ്വീകരിച്ചിട്ടില്ല. പലസ്തീനൊപ്പം എന്നതാണ് ഇന്ത്യ അടുത്ത കാലം വരെ തുടര്‍ന്നുവന്ന നിലപാട്. പശ്ചിമേഷ്യന്‍ പ്രശനത്തില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണമെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപ കാലത്തായി ഇന്ത്യ ഇസ്രായേലുമായി കൂടുതല്‍ അടുക്കുകയാണ്. ഇത് ഇസ്ലാമിക രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങിഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങി

ഇസ്രായേല്‍ കൊണ്ടുവന്ന പ്രമേയത്തെ 28 രാജ്യങ്ങള്‍ അനുകൂലിച്ചു. 15 രാജ്യങ്ങള്‍ എതിര്‍ത്തു. അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ബ്രസീല്‍, കാനഡ, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കൊറിയ, അയര്‍ലാന്റ്, ഉക്രെയിന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇസ്രായേലിന് പിന്തുണ നല്‍കി.

English summary
Thank you PM Modi, Says Israel PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X