Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം, ഇസ്രായേലിനെ തറപറ്റിച്ചു'; ഇറാനെ തൊട്ടാൻ തിരിച്ചടി തുടരുമെന്ന് ഖമേനി

യുഎസിനെതിരെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇറാൻ ഒരുകാലത്തും യുഎസിന് കീഴടങ്ങില്ല. ഇനിയും ഇറാനെതിരെ ആക്രമണം ഉണ്ടായാൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഖമേനി പ്രതികരിച്ചത്. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ഖമേനിയുടെ ആദ്യ പ്രതികരണമാണിത്.

' ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് തന്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കീഴടങ്ങാൻ, ആണവ സമ്പുഷ്ടീകരണത്തെ കുറിച്ചോ ആണവ വ്യവസായത്തെ കുറിച്ചോ മാത്രമല്ല പറയുന്നത്, ഇറാൻ കീഴടങ്ങണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ അതൊരുകാലത്തും സംഭവിക്കാൻ പോകുന്നില്ല.

kameni2-1

ഇറാനെ സംബന്ധിച്ച് യുഎസിന്റെ പ്രധാന കേന്ദ്രങ്ങളിലേക്ക് ആവശ്യമെന്ന് തോന്നിയാൽ കടന്നുകയറാനും ശക്തമായ നടപടിയെടുക്കാനും കഴിയും. ഭാവിയിലും ഇത്തരം നടപടി ആവർത്തിക്കും. ഇറാനെതിരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ കനത്ത വിൽകേണ്ടി വരും', ഖത്തറിലെ യുഎസ് ബേസ് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തെ സൂചിപ്പിച്ചുകൊണ്ട് ഖമേനി പറഞ്ഞു.

'ഇറാവ്‍റെ ശത്രുക്കൾ നമ്മുടെ മിസൈലുകളും ആണവ കേന്ദ്രങ്ങളുമാണ് ലക്ഷ്യം വെയ്ക്കുന്നത്. അവർ യഥാർത്ഥത്തിൽ നമ്മുടെ കീഴടങ്ങലാണ് ആഗ്രഹിക്കുന്നത്. ഇറാന്റെ കീഴടങ്ങലിൽ മാത്രമേ അമേരിക്ക തൃപ്തരാകൂ എന്ന സത്യം ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞതാണ്. എന്നാൽ കീഴടങ്ങൾ എന്നത് ഒരിക്കലും സംഭവിക്കില്ല. നമ്മുടെ രാഷ്ട്രം ശക്തമാണ്. യുഎസിന്‌റെ മുഖത്ത് കനത്ത പ്രഹരമാണ് ഏറ്റത്. യുഎസിന്റെ വ്യോമകേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്. അതും മേഖലയിലെ യുഎസിന്റെ സുപ്രധാന എയർബേസുകളിലൊന്ന്.

യുഎസ് ഭരണകുടത്തിനെതിരെ ഇറാൻ സൈന്യം നടത്തിയ ആക്രമണത്തിന് വലിയ അഭിനന്ദനങ്ങൾ. യുദ്ധത്തിൽ നേരിട്ട് ഭാഗമായില്ലെങ്കിൽ സയണിസ്റ്റ് ഭരണകൂടം പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ഭരണകൂടം യുദ്ധത്തിന്റെ ഭാഗമായത്. എന്നാൽ യുഎസിന് ഒന്നും നേടാനായില്ല. കോലാഹലങ്ങളും അവകാശവാദങ്ങളും മാത്രമായിരുന്നു. ഇറാന്റെ കനത്ത പ്രഹരമാണ് അവർക്ക് ഏൽക്കേണ്ടി വന്നത്."ഇസ്രായേലിന്റെ ബഹുതല പ്രതിരോധം ഭേദിച്ച് നഗര, സൈനിക മേഖലകളെ ലക്ഷ്യം വയ്ക്കാൻ സായുധ സേനയ്ക്ക് കഴിഞ്ഞു.

മിഡ്മൈറ്റ് ഹാമർ എന്ന് പേരിട്ട് വിളിച്ച് യുഎസ് നടത്തിയ ആക്രമണത്തിൽ യാതൊരു നഷ്ടവും ഇറാന് സംഭവിച്ചിട്ടില്ല. ഇസ്രായേൽ പ്രതിരോധ സേനയെ തകർക്കാനും നമ്മുക്ക് കഴിഞ്ഞു. ', ഖമേനി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+