കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെ കുറിച്ചുള്ള ചില കെട്ടു കഥകള്‍... ഇതൊക്കെ വിശ്വസിയ്ക്കാമോ?

Google Oneindia Malayalam News

ഇന്ന് ലോകത്തെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന താവ്രവാദ സംഘടന ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ... ഇസ്ലാമിക് സ്‌റ്റേറ്റ് അല്ലെങ്കില്‍ ഐസിസ്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല.

എന്നാല്‍ ഐസിസിനെ പറ്റി പരക്കുന്ന പല കഥകളിലും അത്രമാത്രം സത്യമൊന്നും ഇല്ല. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വിശദീകരിയ്ക്കാന്‍ ഐസിസുകാര്‍ രംഗത്ത് വരാറും ഇല്ല.

ദ ഇന്‍ഡിപ്പെന്‍ഡന്റില്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഐസിസിനെകുറിച്ചുള്ള കെട്ടുകഥകളെ കുറിച്ച്...

 ഇപ്പോള്‍ തുടങ്ങിയതാണോ

ഇപ്പോള്‍ തുടങ്ങിയതാണോ

പലര്‍ക്കും ഒരു ധാരണയുണ്ട്. ഐസിസ് എന്നാല്‍ അടുത്ത കാലത്ത് തുടങ്ങിയ ഒരു തീവ്രവാദി സംഘടനയാണെന്ന്. എന്നാല്‍ സത്യം അതല്ല. 2001 മുതല്‍ തന്നെ ഇത്തരം ഒരു സംഘടനയുടെ ബീജാവാപം നടന്നിട്ടുണ്ട്. താവിദ് അല്‍ ജിഹാദ് എന്നായിരുന്നു പേര്. പക്ഷേ പിന്നീട് അവര്‍ക്ക് ഒരു അഞ്ച് തവണയെങ്കിലും ഇതിന്റെ പേര് മാറ്റേണ്ടി വന്നിട്ടുണ്ട്.

 ഖിലാഫത്ത് പ്രഖ്യാപനം ഈയടുത്ത്

ഖിലാഫത്ത് പ്രഖ്യാപനം ഈയടുത്ത്

അടുത്ത കാലത്താണ് ഐസിസ് ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ചത്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ അതിന്റെ തലവനും ആക്കി- പക്ഷേ സത്യം അങ്ങനെയല്ല കേട്ടോ.

2006 ല്‍ തന്നെ

2006 ല്‍ തന്നെ

ഐസിസ് എന്ന പേര് സ്വീകരിയ്ക്കും മുമ്പ് 2006 ല്‍ ആണ് ഇവര്‍ ആദ്യമായി ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിയ്ക്കുന്നത്. ഇസ്ലാമിക് കാലിഫേറ്റ് ഓഫ് ഇറാഖ് എന്നായിരുന്നു പേര്. അബ് ഒമര്‍ ബാഗ്ദാദിയായിരുന്നു അന്നത്തെ തലവന്‍. സ്വയം ഖലീഫയായി പ്രഖ്യാപിയ്ക്കുകയായിരുന്നു ഇദ്ദേഹം.

ബാഗ്ദാദി തീവ്രവാദിയായത് അങ്ങനെയല്ല

ബാഗ്ദാദി തീവ്രവാദിയായത് അങ്ങനെയല്ല

അമേരിയ്ക്ക പിടിച്ച് തടവിലാക്കിയതിന് ശേഷമാണ് ഇപ്പോഴത്തെ 'ഖലീഫ' അബൂബക്കര്‍ ബാഗ്ദാദി തീവ്രവാദിയായതെന്നാണ് പലരും വിശ്വസിയ്ക്കുന്നത്. എന്നാല്‍ ഇതും തെറ്റാണ്.

പണ്ടേ അങ്ങനെയാണ്

പണ്ടേ അങ്ങനെയാണ്

2004 ല്‍ ആണ് ബാഗ്ദാദിയെ അമേരിയ്ക്ക തടവിലാക്കുന്നത്. അതേ സമയത്ത് തന്നെ ഇയാള്‍ മുതിര്‍ന്ന തീവ്രവാദി നേതാവായിരുന്നു. അഞ്ച് വര്‍ഷം അമേരിയ്ക്കന്‍ തടവിയാരുന്നു ബാഗ്ദാദി എന്നാണ് മറ്റൊരു കഥ. വെറും എട്ട് മാസമാണ് ബാഗ്ദാദി തടവില്‍ കഴിഞ്ഞത്.

 മതഭ്രാന്തന്‍മാര്‍ തീരുമാനിയ്ക്കും?

മതഭ്രാന്തന്‍മാര്‍ തീരുമാനിയ്ക്കും?

ഐസിസിന്റെ തലവനെ തീരുമാനിയ്ക്കുന്നത് ഒരു കൂട്ടം മതഭ്രാന്തന്‍മാരാണെന്നാണ് ചിലര്‍ പ്രചരിപ്പിയ്ക്കുന്നത്. ഇതും തെറ്റാണ്. ഇതിനെല്ലാം അവര്‍ക്ക് കൃത്യമായ സംവിധാനം ഉണ്ട്.

 വെറും തീവ്രവാദികള്‍

വെറും തീവ്രവാദികള്‍

ഐസിസുകാര്‍ വെറും തീവ്രവാദികളാണെന്നാണ് പലരുടേയും ധാരണ. പക്ഷേ ഇവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ക്രൂരതകള്‍ക്കും പ്രത്യേക രീതിശാസ്ത്രം തന്നെയുണ്ട്.

ഐസിസ് ഉണ്ടാക്കിയത് അല്‍ഖ്വായ്ദ

ഐസിസ് ഉണ്ടാക്കിയത് അല്‍ഖ്വായ്ദ

അല്‍ഖ്വായ്ദയാണ് ഐസിസിനെ സൃഷ്ടിച്ചത് എന്നൊരു കഥ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. പക്ഷേ തുടക്കം മുതല്‍- അബു മുസാബ് അല്‍ സര്‍ഖാവിയുടേയും ഒസാമ ബിന്‍ലാദന്റേയും കാലം മുതല്‍- ഇവര്‍ രണ്ട് സംഘടനകള്‍ തന്നെയാണ്.

 ഇറാഖിലെ അല്‍ഖ്വായ്ദ?

ഇറാഖിലെ അല്‍ഖ്വായ്ദ?

ഇറാഖിലെ അല്‍ഖ്വായ്ദ എന്നാണ് ഐസിസ് ഒരു ഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഒരു തരം അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായിരുന്നു. എല്ലക്കാലത്തും വലിയ അഭിപ്രായ വ്യത്യാസമുള്ളവരായിരുന്നു ഇവര്‍.

 പാശ്ചാത്യ ലോകത്തിന്റെ പുത്തന്‍ ഭീഷണി

പാശ്ചാത്യ ലോകത്തിന്റെ പുത്തന്‍ ഭീഷണി

പാശ്ചാത്യ ലോകത്തിന്റെ പുത്തന്‍ ഭീഷണിയാണ് ഐസിസ് എന്നാണ് പലരും ധരിച്ചുവച്ചിരിയ്ക്കുന്നത്. എന്നാല്‍ ഇത് ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല സംഭവം. 2003 മുതല്‍ തന്നെ അമേരിയ്ക്ക ഐസിസിന്റെ ആദ്യ രൂപവുമായി യുദ്ധം തുടങ്ങിയിരുന്നു.

English summary
Here are some most common myths people have about the extremist group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X