India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് ആഘോഷ നിറവിൽ അബുദാബി പ്രവാസികൾ; പുതുവർഷവും പൊളി പൊളിക്കും

Google Oneindia Malayalam News

അബുദാബി: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷ നിറവിൽ അബുദാബി പ്രവാസികൾ. പ്രാർഥനകളും പുണ്യ വചനങ്ങളുമെല്ലാം പ്രവാസികളും നടത്തി. യുഎഇ ക്രിസ്മസിനെ വരവേൽക്കാൻ എക്സ്പോ അടക്കം ഒരുക്കി. 7 എമിറേറ്റുകളിലെയും ആരാധനാലയങ്ങളിൽ ആഘോഷങ്ങളും പ്രാർത്ഥനയും നടന്നു. കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് പതിനായിരങ്ങളാണ് ശുശ്രൂഷകൾക്ക് പളളികളിൽ എത്തിയത്.

പള്ളിയിൽ മണികളും പ്രാർത്ഥനകളും കേക്കുകളും മിഠായികളും കൊണ്ട് ആഘോഷമായി. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് എന്നും ക്രിസ്മസ്.

ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ പ്രവാസികളും വൈവിധ്യമാർന്ന വിധത്തിൽ ആഘോഷിക്കുകയാണ്. രാവിലെ മുതൽ ഹൈപ്പർമാർക്കറ്റുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വിരുന്നൊരുക്കാനുള്ള സാധനങ്ങള്‍ നേരത്തേ വാങ്ങിയതിനാല്‍ കുടുംബത്തോടൊപ്പം ചുറ്റി കറങ്ങുകയായിരുന്നു പലരും. എന്നാൽ, വിട്ടു പോയ സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായിരുന്നു മറ്റു ചിലര്‍. മത്സ്യം, മാംസം, പഴങ്ങൾ, പച്ചക്കറി തുടങ്ങിയവയ്ക്ക് ഓഫറുകളുണ്ടായിരുന്നു. പ്രമുഖ മാളുകൾ ഇന്ന് ക്രിസ്മസ് സ്പെഷൽ നാടൻ വിഭവങ്ങൾ ഒരുക്കി.

ക്രിസ്മസ് എക്സ്പോയിൽ ഫിറ്റ്നസ് മേളയുടെ ഭാഗമായി ഇന്ന് രാവിലെ നടന്ന സൈക്ലിങ്ങിൽ പങ്കെടുക്കുന്നവർക്ക് എക്സ്പോ ടിക്കറ്റ് സൌജന്യമായി നൽകി. രാവിലെ 6.30 - ന് മൊബിലിറ്റി ഗേറ്റ് തുറക്കുകയും സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് ഹബിൽ നിന്നു യാത്രയാരംഭിക്കുകയും ചെയ്യ്തു. 10 വരെ വിവിധ കായിക പരിപാടികൾ നടക്കും. വൈകിട്ട് 5 മുതൽ രാത്രി 9 വരെ രാജ്യാന്തര പരിശീലകരുടെ നേതൃത്വത്തിൽ ഹിപ് ഹോപ് ഡാൻസ് ക്ലാസുകളും വ്യായാമ പരിപാടികളും ഉണ്ടാകും.

അതേസമയം, പുതു വർഷത്തെ വരവേൽക്കാനും അബുദാബി ഒട്ടും പിന്നിൽ അല്ല. ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്. അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ 2022 - പുതു വർഷത്തെ ആദ്യ ലോക റെക്കോർഡ് അബുദാബി സ്വന്തമാക്കും. ഗായകരായ ഈദ അൽ മെൻഹാലി, അലി സാബിർ എന്നിവരുടെ സംഗീത കച്ചേരിയും പുതുവർഷ പുലരിയെ സംഗീതസാന്ദ്രമാക്കുമെന്നു സംഘാടക സമിതി അറിയിച്ചു.

ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍

ഇതിന് പുറമെ 2022 - ന് സ്വാഗതം എന്ന് ആകാശത്ത് എഴുതി കാണിക്കുന്ന ഡ്രോൺ ഷോ മറ്റൊരു ആകർഷണംആയിരിക്കും . ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു ഡ്രോൺ ഷോ ആയിരിക്കും ഇതെന്നും ഉത്സവ കേന്ദ്രം അറിയിച്ചു. കൂടാതെ എല്ലാ വിഭാഗം ആളുകൾക്കും ആസ്വദിക്കാവുന്ന ലെയ്സർ ഷോ ഉൾപ്പെടെ ഒട്ടേറെ കലാ സാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. പുതു വർഷത്തിൽ ഒട്ടേറെ പുതുമകളും ഉത്സവ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. യുഎഇ, ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങളുടെ സംസ്കാരം, പൈതൃകം, തനതു കലാപരിപാടികൾ, വസ്ത്രധാരണം, ഭക്ഷണം എന്നിവ അടുത്തറിയാൻ സാധിക്കും.

cmsvideo
  ക്രിസ്മസ് നിരോധിച്ചിരുന്നു ,ക്രിസ്‌മസിനെക്കുറിച്ച് ആരും അറിയാത്ത ചില സത്യങ്ങൾ
  English summary
  the Abu Dhabi expatriates celebrate Christmas 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X