40 മക്കള്‍,20 കാമുകിമാര്‍ പേര് മറക്കാതിരിക്കാന്‍ ടാറ്റു
ലണ്ടന്‍: ഈ അച്ഛന്റെ അവസ്ഥ കേട്ടാല്‍ ആര്‍ക്കാണേലും കഷ്ടം തോന്നും. മക്കളുടെ പേരുകള്‍ മറന്നു പോകാതിരിക്കാനായി ടാറ്റുവായി ശരീരത്ത് കൊത്തി വച്ചിരിക്കുകയാണ 56 കാരനായ മൈക്കല്‍ ഹോപ്‌ളിന്‍.
പാവം അച്ഛന്‍ എന്നു കരുതുന്നുണ്ടാവും നിങ്ങള്‍. എന്നാല്‍ കേട്ടോളു ഈ അച്ഛന് ഒന്നും രണ്ടുമല്ല, മക്കള്‍ മാത്രം 40 എണ്ണമുണ്ട്. പലതിനെയും വഴിയില്‍ വച്ച് കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് ഹോപ്‌ളിന്‍ പറഞ്ഞിരിക്കുന്നത്.20 കാമുകിമാരിലായാണ് 40 മക്കള്‍ ഉള്ളത്. അതില്‍ മൂന്ന് കാമുകിമാരെ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടുണ്ട് ഹോപ്‌ളിന്‍ പറഞ്ഞു.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത ഹോപ്‌ളിന്‍ ധൂര്‍ത്തനും അലസനും വില കൂടിയ ഗെയിമുകളുടെ ആരാധകനുമാണ്. തികഞ്ഞ മദ്യപാനിയായ ഹോപ്‌ളിന്‍ താന്‍ നല്ലൊരു അച്ഛനല്ലെന്ന് സ്വയം സമ്മതിക്കുന്നുണ്ട്. മക്കളെ ഇരട്ടിപ്പിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നതെന്നും അതാണ് താന്‍ അനുസരിക്കുന്നതെന്നുമാണ് ഹോപ്‌ളിന്‍ വാദിക്കുന്നത്.
അച്ഛന്റെ മദ്യപാനത്തിലും പരസ്ത്രീ ബന്ധത്തിലും പ്രതിഷേധിച്ച് 16 മക്കള്‍ ഉപേക്ഷിച്ചു പോയി. അതുകൊണ്ടൊന്നും ഹോപ്‌ളിന് ഒരു പ്രശ്‌നവുമില്ല. ഇനിയും മക്കള്‍ വേണമെന്നാഗ്രഹിക്കുന്ന ഹോപ്‌ളിന്‍ ഇപ്പോള്‍ താമസിക്കുന്നത് 46കാരിയായ കാമുകി ഡയാന മോറിസിനും മൂന്ന് മക്കള്‍ക്കും ഒപ്പമാണ്.












Click it and Unblock the Notifications