പള്ളിയിലെ ചിത്രത്തില്‍ ഉണ്ണിയേശുവും മാതാവും ചുണ്ടുകളനക്കി പ്രാര്‍ത്ഥിയ്ക്കുന്നു, വീഡിയോ കാണൂ
സിഡ്‌നി: ദെെവങ്ങളുടെ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ കൈകൂപ്പി പലരും പ്രാര്‍ത്ഥിയ്ക്കാറുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ ദൈവവും അവരൊടൊപ്പം ചേര്‍ന്നാലോ. ഒരു ഓസ്‌ട്രേലിയന്‍ പള്ളിയിലാണ് വിശ്വാസികളെ ഞെട്ടിച്ച് ദൈവങ്ങളും പ്രാര്‍ത്ഥന തുടങ്ങിയത്. ഛായാചിത്രത്തിലെ കന്യാമറിയവും ഉണ്ണിയേശുവുമാണ് വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥിയ്ക്കുന്നു എന്ന് വാര്‍ത്ത പ്രചരിച്ചത്.
സിഡ്‌നിയിലെ സെന്റ് കാര്‍ബല്‍ പള്ളിയിലാണ് വിശ്വാസികളുടെ പ്രവാഹം. പ്രാര്‍ത്ഥിയ്ക്കുന്നത് പോലെ മാതാവും ഉണ്ണിയേശുവും ചുണ്ടനക്കുന്നുവെന്നാണ് പ്രചാരണ്. സംഭവത്തിന്റെ വീഡിയോയും യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

രണ്ട് യുവാക്കള്‍
പള്ളിയില്‍ സ്ഥിരമായി എത്തുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്. ക്‌ളോസ് അപ്പിലുള്ള വീഡിയോയില്‍ വിശ്വാസികള്‍ക്കൊപ്പം കന്യാമറിയവും പ്രാര്‍ത്ഥിയ്ക്കുന്നത് പോലെ ചുണ്ടനക്കുന്നത്് കാണാമെന്നാണ് റിപ്പോര്‍ട്ട്

ഫേസ്ബുക്കില്‍
ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം തന്നെ 41000 പേര്‍ കണ്ടുകഴിഞ്ഞു. അതേ സമയം സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.

വ്യാജം
ക്യാമറയുടെ ചലനവും പള്ളിയിലെ വെളിച്ചവും കൂടിച്ചേര്‍ന്നപ്പോള്‍ ചുണ്ടുകള്‍ ചലിയ്ക്കുന്നത് പോലെ തോന്നുന്നതാണെന്ന് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം

ഇങ്ങനെ
കന്യാമറിയത്തിന്റെ ചുണ്ടുകള്‍ ഇടയ്ക്ക് ചലിയ്ക്കുകയും പിന്നീട് നില്‍ക്കുകയും വീണ്ടും ചലിയ്ക്കുകയും ചെയ്യുന്നു












Click it and Unblock the Notifications