അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം 4ലക്ഷം ഡോളര്‍: സുരക്ഷയുടെ അവസാന വാക്ക്
വാഷിങ്‌ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്താമായ അധികാര പദവി.ആഡംബരത്തിന്റെ അവസാന വാക്ക് എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിക്ക്. പ്രതിവര്‍ഷം നാല് ലക്ഷം ഡോളര്‍ ആണ് പ്രസിഡന്റിന് ശമ്പളമായി ലഭിക്കുന്നത്. ശമ്പളത്തിന് പുറമേ ചിലവുകള്‍ക്കായി 50,000 ഡോളര്‍ വേറെയും ലഭിക്കും. നികുതിയില്ലാത്ത ഒരു ലക്ഷം ഡോളര്‍ യാത്രക്കായും പ്രസിഡന്റിന് ലഭിക്കും. എയര്‍ഫോഴ്‌സ് വണ്‍ എന്ന വിമാനത്തോടൊപ്പം യാത്രകള്‍ക്കായി ഒരു ഹെലികോപ്‌റ്ററും കാറും അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കും.
55,000 ചതുരശ്ര അടിയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മൊത്തം വിസ്‌തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തില്‍ ടെന്നീസ് കോര്‍ട്ടും സിനിമ തിയറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ കുളവുമുണ്ട്. അഞ്ച് പാചകക്കാരടക്കം ജീവനക്കരുടെ ഒരു നീണ്ട നിര തന്നെ പ്രസിഡന്റിനെ സേവിക്കാനായുണ്ട്.
പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന് വൈറ്റ് ഹൗസിനേക്കാള്‍ വലിപ്പമുണ്ട്. 70000 ചതുരശ്ര അടിയാണ് ഇതിന്റെ വലുപ്പം. മൊത്തം 119 മുറികളുള്ള ഈ അതിഥി മന്ദിരത്തില്‍ 20 കിടപ്പു മുറികളും 35 ശൗചാലയങ്ങളും ഉണ്ട്.
Recommended Video

പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ ട്രംപിന് ഇനി പ്രതിവര്‍ഷം 2 ലക്ഷം ഡോളര്‍ വീതം പ്രതിവര്‍ഷം പെന്‍ഷന്‍ ലഭിക്കും. രണ്ട് ലകഷം രൂപ ആനൂകൂല്യമായും മുന്‍ പ്രസിഡന്റിന് ലഭിക്കും.












Click it and Unblock the Notifications