കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം 4ലക്ഷം ഡോളര്‍: സുരക്ഷയുടെ അവസാന വാക്ക്‌

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും ശക്താമായ അധികാര പദവി.ആഡംബരത്തിന്റെ അവസാന വാക്ക്‌ എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ പദവിക്ക്‌. പ്രതിവര്‍ഷം നാല്‌ ലക്ഷം ഡോളര്‍ ആണ്‌ പ്രസിഡന്റിന്‌ ശമ്പളമായി ലഭിക്കുന്നത്‌. ശമ്പളത്തിന്‌ പുറമേ ചിലവുകള്‍ക്കായി 50,000 ഡോളര്‍ വേറെയും ലഭിക്കും. നികുതിയില്ലാത്ത ഒരു ലക്ഷം ഡോളര്‍ യാത്രക്കായും പ്രസിഡന്റിന്‌ ലഭിക്കും. എയര്‍ഫോഴ്‌സ്‌ വണ്‍ എന്ന വിമാനത്തോടൊപ്പം യാത്രകള്‍ക്കായി ഒരു ഹെലികോപ്‌റ്ററും കാറും അമേരിക്കന്‍ പ്രസിഡന്റിന്‌ ലഭിക്കും.
55,000 ചതുരശ്ര അടിയാണ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിന്റെ മൊത്തം വിസ്‌തൃതി. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തില്‍ ടെന്നീസ്‌ കോര്‍ട്ടും സിനിമ തിയറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ കുളവുമുണ്ട്‌. അഞ്ച്‌ പാചകക്കാരടക്കം ജീവനക്കരുടെ ഒരു നീണ്ട നിര തന്നെ പ്രസിഡന്റിനെ സേവിക്കാനായുണ്ട്‌.
പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന്‌ വൈറ്റ്‌ ഹൗസിനേക്കാള്‍ വലിപ്പമുണ്ട്‌. 70000 ചതുരശ്ര അടിയാണ്‌ ഇതിന്റെ വലുപ്പം. മൊത്തം 119 മുറികളുള്ള ഈ അതിഥി മന്ദിരത്തില്‍ 20 കിടപ്പു മുറികളും 35 ശൗചാലയങ്ങളും ഉണ്ട്‌.

Recommended Video

cmsvideo
ഞാനാ ജയിച്ചത്..സഹികെട്ട് കണ്ടതിൽ ഗോൾഫ് കളിക്കുന്ന ട്രംപിനെ കണ്ടോ...

അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയര്‍ഫോഴ്‌സ്‌ ഗണ്‍ വിമാനം അടിയന്തര ഘട്ടങ്ങളില്‍ ആക്രമണത്തിനും തയാറാണ്‌. ആകാശത്ത്‌ വെച്ചും ഇതില്‍ ഇന്ധനം നിറക്കാം. മറൈന്‍ വണ്‍ എന്ന പ്രസിഡന്റിന്റെ ഹെലികോപ്‌റ്ററിന്‌ അഞ്ച്‌ ഹെലികോപ്‌റ്ററുകളാണ്‌ അകമ്പടിയായി ഉണ്ടാകുക. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന്‌ കരതുന്ന കാറായ ബീസ്‌റ്റിന്‌ രാസായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെ വരെ ചെറുക്കാനാകും. ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സൗകര്യം വരെ കാറിലുണ്ട്‌.
പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ ട്രംപിന്‌ ഇനി പ്രതിവര്‍ഷം 2 ലക്ഷം ഡോളര്‍ വീതം പ്രതിവര്‍ഷം പെന്‍ഷന്‍ ലഭിക്കും. രണ്ട്‌ ലകഷം രൂപ ആനൂകൂല്യമായും മുന്‍ പ്രസിഡന്റിന്‌ ലഭിക്കും.

English summary
the American president get four lakh dollar for his yearly income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X