കൊറോണ വൈറസിനെ വെട്ടിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍മാര്‍; ലോകാവസാനത്തിന് കാത്തുവച്ച ബങ്കറുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും അധികം പേര്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത് അമേരിക്കയില്‍ ആണ്. ലോകത്ത് രോഗബാധയെ തുടര്‍ന്ന് ഏറ്റവും അധികം പേര്‍ മരിച്ചതും അമേരിക്കയില്‍ തന്നെ. ഏപ്രില്‍ 21 വരെ മരണം നാല്‍പത്തിരണ്ടായിരം കവിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇതേ അമേരിക്കയിലെ ചിലര്‍ ഈ മഹാമാരിയെ വെട്ടിച്ച് കടന്നിട്ടുണ്ട്. ലോകാവസാനം വന്നാല്‍ പോലും രക്ഷപ്പെടാനുള്ള സംവിധാനങ്ങളാണ് ഇവരുടെ കൈവശം ഉള്ളത്. ഒരുപക്ഷേ, ഏതൊരു ഹോളിവുഡ് ത്രില്ലര്‍ സിനിമയേയും വെല്ലുന്ന സംവിധാനങ്ങള്‍...

ഇക്കാര്യങ്ങളെല്ലാം അമേരിക്കയില്‍ മാത്രമാണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് കരുതരുത്. ഇത്തരം കാര്യങ്ങള്‍ക്ക് അമേരിക്കക്കാര്‍ താത്പര്യപ്പെടുന്ന മറ്റൊരു രാജ്യമുണ്ട്... ഏതാണ് ആ രാജ്യം?

ലോകാവസാനം വരുമ്പോള്‍

ലോകാവസാനം വരുമ്പോള്‍

ഒരുനാള്‍ ലോകം അവസാനിക്കും എന്നാണ് മിക്കവരും കരുതുന്നത്. ശാസ്ത്രലോകവും അത്തരം ഒരു സാധ്യതയെ തള്ളിക്കളയുന്നില്ല. എന്നാല്‍ അമേരിക്കക്കാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ആദ്യം തങ്ങളുടെ നേര്‍ക്കായിരിക്കും വരിക എന്നതാണ് അവരില്‍ പലരുടേയും ധാരണ. ഹോളിവുഡ് സിനിമകള്‍ കണ്ടാല്‍ തന്നെ സാധാരണ മനുഷ്യര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ വരും.

അമേരിക്കക്കാര്‍ രക്ഷപ്പെടും

അമേരിക്കക്കാര്‍ രക്ഷപ്പെടും

എത്രവലിയ ലോകാവസാനം വന്നാലും രക്ഷപ്പെടേണ്ടവരാണ് തങ്ങള്‍ എന്നൊരു ധാരണ കൂടി അമേരിക്കക്കാര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. പ്രത്യേകിച്ചു, കൈയ്യില്‍ പൂത്ത പണമുള്ളവര്‍. ഇത്തരം ഘട്ടങ്ങളെ നേരിടാന്‍ പോന്ന സംവിധാനങ്ങള്‍ എന്ന പേരില്‍ പല 'ബങ്കറുകളും' നിര്‍മിച്ച് വില്‍ക്കുകയും ചെയ്തിട്ടുണ്ട് മിടുക്കരായ മറ്റ് ചിലര്‍.

 കൊവിഡ് ലോകാവസാനമോ?

കൊവിഡ് ലോകാവസാനമോ?

കൊറോണ വൈറസ് ലോകാവസാനത്തിന്റെ സൂചനയാണെന്ന് കരുതുന്നവര്‍ ഒരുപാടുണ്ട്. അമേരിക്കയിലും ഉണ്ട് അങ്ങനെ ചിന്തിക്കുന്നവര്‍. ലോകാവസാനത്തെ നേരിടാന്‍, കോടികള്‍ മുടക്കിയ അവരില്‍ ചിലര്‍ ഇപ്പോള്‍ ആ ഗൂഢ സംഗതികളെ കുറിച്ച് വീണ്ടും വീണ്ടും അന്വേഷിക്കുകയാണ്. ചിലര്‍ തങ്ങളുടെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തുകയും ചെയ്തു.

ലോകാവസാനത്തിലെ രക്ഷാകേന്ദ്രം ന്യൂസിലാന്‍ഡ്?

ലോകാവസാനത്തിലെ രക്ഷാകേന്ദ്രം ന്യൂസിലാന്‍ഡ്?

അമേരിക്കയിലെ പല ശതകോടീശ്വരന്‍മാരും ലോകാവസനകാലത്ത് സുരക്ഷിതമായി കഴിയാന്‍ തിരഞ്ഞെടുത്ത രാജ്യം ന്യൂസിലാന്‍ഡ് ആണ്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അവര്‍ ബഹുദൂരം മുന്നിലാണ് എന്നത് മാത്രമല്ല ഇതിന് കാരണം. ന്യൂസിലാന്‍ഡിന്റെ പ്രകൃതിഭംഗിയും കാലാവസ്ഥയും താരതമ്യേനയുള്ള കുറഞ്ഞ ചെലവും എല്ലാം അമേരിക്കക്കാരെ പ്രലോഭിപ്പിക്കുന്ന ഒന്നാണ്.

അണ്ടര്‍ ഗ്രൗണ്ട് ഷെല്‍ട്ടറുകള്‍

അണ്ടര്‍ ഗ്രൗണ്ട് ഷെല്‍ട്ടറുകള്‍

പല അമേരിക്കന്‍ കമ്പനികളും ലോകാവസാനം മുന്നില്‍ കണ്ട് അണ്ടര്‍ഗ്രൗണ്ട് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുള്ളതും ന്യൂസിലാന്‍ഡില്‍ തന്നെയാണ്. 11 അടി വരെ താഴ്ചയില്‍ ഉള്ള ഷെല്‍ട്ടറുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമാതിരിപ്പെട്ട പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ആക്രമണങ്ങളും എല്ലാം നേരിടാന്‍ പ്രാപ്തമായവയാണത്രെ ബങ്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ ഷെല്‍ട്ടറുകള്‍.

ആഡംബരത്തിനും കുറവില്ല

ആഡംബരത്തിനും കുറവില്ല

ആഡംബരം ആവശ്യമുള്ളവര്‍ക്ക് അത്തരത്തിലുള്ള ഷെല്‍ട്ടറുകളും നിര്‍മിച്ചുനല്‍കുന്നുണ്ട്. ഗെയിം സോണ്‍, ഷൂട്ടിങ് റേഞ്ച് എന്നിവയായിരിക്കും ഇത്തരം അത്യാഡംബര ഷെല്‍ട്ടറുകളില്‍ ഉണ്ടാവുക. ഇതിന് ഇത്തിരി അധികം പണം മുടക്കേണ്ടി വരും എന്ന് മാത്രം.

അമേരിക്കയിലും ജര്‍മനിയിലും

അമേരിക്കയിലും ജര്‍മനിയിലും

അമേരിക്കയിലും ഉണ്ട് ഇത്തരത്തില്‍ ലോകാവസാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകള്‍. സൗത്ത് ഡക്കോട്ടയിലെ വിവോസ് ഷെല്‍ട്ടറില്‍ അയ്യായിരം ആളുകള്‍ക്ക് കഴിയാനുള്ള സംവിധാനങ്ങളാണുള്ളത്. ഇപ്പോള്‍ തന്നെ രണ്ട് ഡസണോളം കുടുംബങ്ങള്‍ ഇങ്ങോട്ട് മാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുന്‍ സൈനിക താവളം കൂടി ഇത്തരത്തിലുള്ള ഷെല്‍ട്ടര്‍ നിര്‍മാണത്തിനായി ഇവര്‍ ഏറ്റെടുക്കാന്‍ പോവുകയാണത്രെ.

ഇന്ത്യാനയില്‍ ഇവര്‍ 80 പേര്‍ക്കുള്ള ഒരു ഷെല്‍ട്ടര്‍ നിര്‍മിച്ചുകഴിഞ്ഞു. അടുത്തതായി ജര്‍മനിയില്‍ ആയിരം പേര്‍ക്കുള്ള ഷെല്‍ട്ടര്‍ ആണത്രെ നിര്‍മിക്കാന്‍ പോകുന്നത്!

30 ലക്ഷം മുതല്‍ 80 ലക്ഷം ഡോളര്‍ വരെ

30 ലക്ഷം മുതല്‍ 80 ലക്ഷം ഡോളര്‍ വരെ

റൈസിങ് എസ് കോ എന്ന കമ്പനി ന്യൂസിലാന്‍ഡില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മിച്ചത് 10 സ്വകാര്യ ബങ്കറുകളാണ്. ഇതിന്റെ വില 30 ലക്ഷം മുതല്‍ 80 ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ വരും. ഏതാണ്ട് 23 കോടി രൂപമുതല്‍ 61.5 കോടി രൂപ വരെയാണ് ഇത് എന്ന് കൂടി ഓര്‍ക്കുക. ആഡംബരങ്ങള്‍ കൂടുന്നതിന് അനുസരിച്ചാണ് വിലയിലും വര്‍ദ്ധന വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+