ജോണ്‍സിന് വിശപ്പില്ല ; കഴിഞ്ഞ ഒരു വര്‍ഷമായി
വാട്ടര്‍ലൂ : ചില കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാട്ടാറുണ്ട്. എന്നാല്‍ ചോക്ലേറ്റും ഐസ്ക്രീമും ബര്‍ഗറും കണ്ടാല്‍ വിശപ്പ് പെട്ടെന്ന് വരും. ഇനി ലാന്ഡന് ജോണ്‍സ് എന്ന പന്ത്രണ്ടുകാരനെ പരിചയപ്പെടാം. കക്ഷിക്ക് ഭക്ഷണം എന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്. ഏതുതരം ഭക്ഷണം മുന്നില്ക്കൊണ്ടുവച്ചാലും ജോണ്‍സ് മുഖംതിരിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി വിശപ്പോ ദാഹമോ ഈ കുട്ടിക്കില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 ന് വിശപ്പും ദാഹവുമെല്ലാം ജോണ്‍സിനോടു ഗുഡ്ബൈ പറഞ്ഞതാണ്. അന്നുതൊട്ട് ഇന്നോളം ഈ കുട്ടി ഭക്ഷണം കഴിച്ചിട്ടില്ല. മകന്റെ രോഗമെന്തെന്ന അറിയാനായി ജോണ്സിന്റൈ മാതാപിതാക്കള്‍ കയറിയിറങ്ങാന്‍ ഹോസ്പിറ്റലുകള്‍ ഇനി ബാക്കിയില്ല. പരിശോധിച്ച ഡോക്ടര്മാര്ക്കൊന്നും വിശപ്പില്ലായ്മയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണിതെന്നാണ് വിദഗ്ദരുടെ പക്ഷം.

ജോണ്‍സിനെ ഭക്ഷണം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. വിശപ്പ് ഇല്ലാതാകുന്ന ദിവസം വരെ തുളളിച്ചാടി നടന്നിരുന്ന കുട്ടി ഇപ്പോള്‍ ആകെ അവശനാണ്. പഠിക്കാനോ കളിക്കാനോ സ്കൂളില്‍ പോവാനോ അവനിപ്പോള്‍ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാത്തതിനാല്‍ അവന്റെ ഭാരവും പകുതിയായി കുറഞ്ഞിരിക്കുകയാണ്.
അപൂര്‍വ്വരോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ജോണ്‍സിന്റെ മാതാപിതാക്കള്‍. ഒരുവര്‍ഷം അപൂര്‍വ്വ രോഗത്തിന് അടിമകളായ നൂറോളം പേരെയാണ് ഇവിടത്തെ വിദഗ്ദര്‍ പരിശോധിക്കാറുളളത്. ഇവിടെ മകന്റെ അസുഖത്തിന് ചികിത്സ ലഭിക്കുമെന്ന അവസാനപ്രതീക്ഷയിലാണ് ജോണ്‍സിന്റെ അച്ഛനും അമ്മയും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications