കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍സിന് വിശപ്പില്ല ; കഴിഞ്ഞ ഒരു വര്‍ഷമായി

Google Oneindia Malayalam News

വാട്ടര്‍ലൂ : ചില കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാട്ടാറുണ്ട്. എന്നാല്‍ ചോക്ലേറ്റും ഐസ്‌ക്രീമും ബര്‍ഗറും കണ്ടാല്‍ വിശപ്പ് പെട്ടെന്ന് വരും. ഇനി ലാന്‍ഡന്‍ ജോണ്‍സ് എന്ന പന്ത്രണ്ടുകാരനെ പരിചയപ്പെടാം. കക്ഷിക്ക് ഭക്ഷണം എന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്. ഏതുതരം ഭക്ഷണം മുന്നില്‍ക്കൊണ്ടുവച്ചാലും ജോണ്‍സ് മുഖംതിരിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി വിശപ്പോ ദാഹമോ ഈ കുട്ടിക്കില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 ന് വിശപ്പും ദാഹവുമെല്ലാം ജോണ്‍സിനോടു ഗുഡ്‌ബൈ പറഞ്ഞതാണ്. അന്നുതൊട്ട് ഇന്നോളം ഈ കുട്ടി ഭക്ഷണം കഴിച്ചിട്ടില്ല. മകന്റെ രോഗമെന്തെന്ന അറിയാനായി ജോണ്‍സിന്റൈ മാതാപിതാക്കള്‍ കയറിയിറങ്ങാന്‍ ഹോസ്പിറ്റലുകള്‍ ഇനി ബാക്കിയില്ല. പരിശോധിച്ച ഡോക്ടര്‍മാര്‍ക്കൊന്നും വിശപ്പില്ലായ്മയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകത്ത് തന്നെ ആദ്യത്തെ സംഭവമാണിതെന്നാണ് വിദഗ്ദരുടെ പക്ഷം.

jones

ജോണ്‍സിനെ ഭക്ഷണം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ പലവട്ടം ശ്രമിച്ചിട്ടും പരാജയമായിരുന്നു ഫലം. വിശപ്പ് ഇല്ലാതാകുന്ന ദിവസം വരെ തുളളിച്ചാടി നടന്നിരുന്ന കുട്ടി ഇപ്പോള്‍ ആകെ അവശനാണ്. പഠിക്കാനോ കളിക്കാനോ സ്‌കൂളില്‍ പോവാനോ അവനിപ്പോള്‍ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കാത്തതിനാല്‍ അവന്റെ ഭാരവും പകുതിയായി കുറഞ്ഞിരിക്കുകയാണ്.

അപൂര്‍വ്വരോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ജോണ്‍സിന്റെ മാതാപിതാക്കള്‍. ഒരുവര്‍ഷം അപൂര്‍വ്വ രോഗത്തിന് അടിമകളായ നൂറോളം പേരെയാണ് ഇവിടത്തെ വിദഗ്ദര്‍ പരിശോധിക്കാറുളളത്. ഇവിടെ മകന്റെ അസുഖത്തിന് ചികിത്സ ലഭിക്കുമെന്ന അവസാനപ്രതീക്ഷയിലാണ് ജോണ്‍സിന്റെ അച്ഛനും അമ്മയും.

English summary
For about a year, the 12-year Landon Jones never feels hunger or thirst. Therefore he refuses to eat and drink. The disorder is so rare that doctors think he may be the only person in the world with the condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X