കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലീങ്ങളെന്നാല്‍ ഭ്രാന്തന്‍ നായ്ക്കള്‍' കണ്ടോളൂ..ഇതാണ് റൊഹീങ്ക്യകളുടെ അന്തകനായ ബുദ്ധ സന്യാസി

  • By Meera Balan
Google Oneindia Malayalam News

യാന്‍ഗോണ്‍: കടലിലും കരയിലുമല്ലാതെ അനാഥരായി അലയുന്ന, മനസാക്ഷി വറ്റിയോ എന്ന് ലോകത്തോട് ഉറക്കെ ചോദിയ്ക്കുന്ന ആയിരക്കണക്കിന് റൊഹിങ്ക്യ മുസ്ലിങ്ങളുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ നാം കണ്ടറിഞ്ഞതാണ്. ജനിച്ച നാട്ടില്‍ വിദേശികളായി..കൂട്ടക്കൊലയ്ക്കിരയായി...ഒടുവില്‍ ജീവന്‍ ബാക്കി കിട്ടിയവര്‍ അതുകൊണ്ട് പരക്കം പാഞ്ഞു..മനുഷ്യകടത്തുകാരനും നരനായാട്ടുകാരനും ഇടയില്‍ അവരുടെ ജീവിതം ഇപ്പോഴും ബാക്കി.

മ്യാന്‍മറില്‍ റൊഹിങ്ക്യകളുടെ ജീവിതം ഇത്രമേല്‍ ദുസ്സഹമായത് എങ്ങനെ? ആരാണിവരെ ആട്ടിപ്പായിച്ചത്. അതിന് കൃത്യമായ ഉത്തരം നല്‍കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് കഴിയും. അഷിന്‍ വിരാതു. അതേ അഷിന്‍ എന്ന ബുദ്ധ സന്യാസിയുടെ വര്‍ഗീയ വിദ്വേഷം നിറയുന്ന പ്രസംഗങ്ങളാണ് മ്യാന്‍മറില്‍ റൊഹിങ്ക്യ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം പറയുന്നത്.

മ്യാന്‍മറില്‍ റൊഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രദേശീയ പ്രസ്ഥാനത്തിന്റെ വക്താവും അഷിന്‍ വിരാതുവാണ്. അഷിന്‍ വിരാതുവിലൂടെ റൊഹിങ്ക്യകളുടെ ജീവിതം എങ്ങനെ ദുരിത പൂര്‍ണമായി എന്ന് അറിയൂ...

വര്‍ഗീയവാദി

വര്‍ഗീയവാദി

ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ ഡയറക്ടറും ബര്‍മ്മയിലെ നരഹത്യകളെപ്പറ്റി കൃത്യവും വ്യക്തവുമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നയാളുമാണ് പെന്നി ഗ്രീന്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അഷിന്‍ വിരാതുവിനെ കൂടുതല്‍ അറിയാം. രാജ്യത്ത് ഇസ്ലാമോഫോബിയ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രസംഗങ്ങളായിരുന്നു അഷിന്‍ വിരാതുവിന്റേതെന്ന് പെന്നി ഗ്രീന്‍ പറയുന്നു. റൊഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷം വളര്‍ത്തി ക്രമേണ അവരെ കൂട്ടക്കൊലയിലേയ്ക്ക് തള്ളിവിട്ടു. ഇന്നും ബോട്ടുകളില്‍ അഭയാര്‍ഥികളായി അലഞ്ഞ് നടക്കുന്ന റൊഹിങ്ക്യകളുടെ ജീവിത ദുരതിത്തിന് പിന്നില്‍ അഷിനാണ്

പതിഞ്ഞ ശബ്ദത്തില്‍

പതിഞ്ഞ ശബ്ദത്തില്‍

ഉച്ചത്തില്‍ അലറി വിളിയ്ക്കുന്നവയോ...കേട്ട മാത്രയില്‍ വിദ്വേഷം ജനിപ്പിയ്ക്കുന്നവോയ ആയിരുന്നില്ല അഷിന്റെ പ്രസംഗങ്ങള്‍. പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞ പല കാര്യങ്ങളും വിദ്വേഷത്തെ ക്രമേണ വളര്‍ത്തി.

ബുദ്ധ സന്യാസി

ബുദ്ധ സന്യാസി

ബുദ്ധം മതം എന്ന് കേള്‍ക്കുമ്പോഴും സന്യാസിമാരെ കാണുമ്പോഴും ത്യാഗത്തിന്റെയും അഹിംസയുടേയും മാര്‍ഗങ്ങള്‍ തേടിയ ബുദ്ധന്റെ രൂപം തന്നെയാണ് മനസില്‍ തെളിയുക. അഷിന്‍ വിരാതുവിന്റെ മുഖത്തിനും ഈ ചൈതന്യം ഉണ്ടെന്ന് പറയാതെ വയ്യ. വിരാതുവിന്റെ മാന്‍ഡലെയിലെ ബുദ്ദമഠം റൊഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം നിറഞ്ഞ പോസ്റ്ററുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും കുപ്രസിദ്ധവാവുകയാണ്

അവര്‍ ചെന്നായ്ക്കള്‍

അവര്‍ ചെന്നായ്ക്കള്‍

ന്യൂന പക്ഷ മുസ്ലിങ്ങളെ ചെന്നായ്ക്കള്‍ എന്നാണ് അഷിന്‍ വിശേഷിപ്പിയ്ക്കുന്നത്. ന്യൂനപക്ഷമാകുമ്പോള്‍ മുസ്ലിങ്ങള്‍ നല്ലവരാകുമെന്നും ശക്തരാകുന്പോള്‍ ചെന്നായ്ക്കളെപ്പോലെ അവര്‍ പെരുമാറുമെന്നും കൂട്ടമായ് വന്ന് ആക്രമിയ്ക്കുമെന്നും അഷിന്‍ പറയുന്നു.

969ന്റെ

969ന്റെ

റൊഹിങ്ക്യകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രദേശീയ പ്രസ്ഥാനമായ 969ന്റെ പ്രധാന നേതാവാണ് വിരാതു. ബര്‍മ്മ(മ്യാന്‍മര്‍)യിലെ ബിന്‍ലാദന്‍ എന്നാണ് അഷിനെ ടൈം മാഗസിന്‍ വിശേഷിപ്പിയ്ക്കുന്നത്

സ്വന്തം പൗരന്മാരായി കാണുന്നില്ല

സ്വന്തം പൗരന്മാരായി കാണുന്നില്ല

തലമുറകളായി മ്യാന്‍മറില്‍ ജീവിയ്ക്കുന്നുവെങ്കിലും റൊഹിങ്ക്യകളെ സ്വനംത പൗരന്‍മാരായി കാണാന്‍ ബുദ്ധമത വിശ്വാസികള്‍ തയ്യാറല്ല. ബംഗഌദേശില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ മാത്രമാണ് അവര്‍ക്കിപ്പോഴും റൊഹിങ്ക്യകള്‍

.2012 മുതല്‍

.2012 മുതല്‍

2012മുതലാണ് റൊഹിങ്ക്യകളും ബുദ്ധമതക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. റൊഹങ്ക്യകള്‍ പലപ്പോഴും കൂട്ടക്കൊല ചെയ്യപ്പെട്ടു. പ്രത്യേക ക്യാമ്പുകളിലേയ്ക്ക് മാറ്റി ഇവരെ ക്രൂരമായി പീഡിപ്പിച്ചു.

ഭ്രാന്തന്‍നായ്ക്കള്‍

ഭ്രാന്തന്‍നായ്ക്കള്‍

മ്യാന്‍മറിലെ സൈനിക ഭരണകൂടം 2003ല്‍ വിരാതുവിനെ തടവിലിട്ടിരുന്നു. 2012ല്‍ പൊതുമാപ്പിനെ തുടര്‍ന്നാണ് ജയില്‍ മോചിതനാകുന്നത്. ഭ്രാന്തന്‍ നായ്ക്കള്‍ എന്നാണ് റൊഹിങ്ക്യകളെ അഷിന്‍ വിശേഷിപ്പിച്ചത്

ബര്‍മ്മയില്‍ വിമര്‍ശകരില്ല

ബര്‍മ്മയില്‍ വിമര്‍ശകരില്ല

വര്‍ഗീയ വിദ്വേഷിയായ അഷിന്‍ വിരാതുവിന് ബര്‍മ്മയില്‍ വിമര്‍ശകരില്ല

സ്ത്രീകളെ സംരക്ഷിയ്ക്കാന്‍

സ്ത്രീകളെ സംരക്ഷിയ്ക്കാന്‍

തങ്ങളുടെ സ്ത്രീകളെ മുസ്ലിങ്ങള്‍ ആക്രമിയ്ക്കുമെന്നാണ് വിരാതു പറഞ്ഞ് പരത്തുന്നത്

എന്ത് ഭരണാധികാരി

എന്ത് ഭരണാധികാരി

ആങ് സാങ് സൂചിയുടെ നിലപാടുകള്‍ സംഘര്‍ഷങ്ങളെ വളര്‍ത്തിയതല്ലാതെ ഒരിയ്ക്കലും അവയെ നിയന്ത്രിയ്ക്കുന്നതിന് ഉപകരിച്ചില്ല

ആശങ്കയില്‍

ആശങ്കയില്‍

മ്യാന്‍മറില്‍ ശേഷിയ്ക്കുന്ന റൊഹിങ്ക്യ മുസ്ലിങ്ങളുടെ ജീവിതവും ഭീതിയിലാണ്

മുസ്ലീം അനുകൂലമാധ്യമങ്ങള്‍

മുസ്ലീം അനുകൂലമാധ്യമങ്ങള്‍

മുസ്ലീം അനുകൂല മാധ്യമങ്ങളാണ് മ്യാന്‍മറിനെപ്പറ്റി ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നും വിരാതു പറയുന്നു. തന്നെ മോശക്കാരനാക്കുന്നതും മുസ്ലീം അനുകൂല മാധ്യമങ്ങളാണെന്നാണ് ഇയാളുടെ വാദം

ഇനി

ഇനി

മ്യാന്‍മറിലെ റൊഹിങ്ക്യകളുടെ ജീവിതം പലപ്പോഴും ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെ വിസ്മരിയ്ക്കുകയാണ്.

English summary
The serene-looking Buddhist monk accused of inciting Burma’s sectarian violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X