Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് വിമാനം കുത്തനെ വീഴുന്ന ദൃശ്യം പുറത്ത്, പൊട്ടിച്ചിതറിയെന്ന് പ്രദേശവാസി, അന്വേഷണം

ദില്ലി: ചൈനീസ് വിമാനം തകര്‍ന്ന് വീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡണ്ട് ഷി ജിന്‍ പിംഗ്. അപകടത്തില്‍ പ്രസിഡണ്ട് ഞെട്ടല്‍ രേഖപ്പെടുത്തി. 132 യാത്രക്കാരുമായി യാത്ര ചെയ്ത വിമാനമാണ് തെക്ക്പടിഞ്ഞാറന്‍ ചൈനയുടെ പര്‍വ്വത മേഖലയില്‍ തകര്‍ന്ന് വീണത്. വിമാനം മലനിരകളിലേക്ക് കുത്തനെ പതിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. അപകടസ്ഥലത്തിന് സമീപത്തുളള മൈനിംഗ് കമ്പനിയുടെ സിസിടിവിയിലാണ് വിമാനം വീഴുന്നതിന്റെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. അപകട കാരണം വ്യക്തമായിട്ടില്ല. ദുരന്തത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും വിമാനത്തിലെ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് സൂചന. ജീവന്റെ സൂചനകളൊന്നും വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കണ്ടെത്താനായില്ലെന്നാണ് പ്രാദേശിക അഗ്നിശമന സേനയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ദ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബോയിംഗ് 737-800 എന്‍ജി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇത് 6 വര്‍ഷത്തോളം പഴക്കമുളള വിമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

11

അപകടത്തിന് പിന്നാലെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് എല്ലാ ബോയിംഗ് 737-800 വിമാനങ്ങളും തിരിച്ചിറക്കിയിരിക്കുകയാണ്. വിമാനം തകര്‍ന്ന് വീണതോടെ വുസൗ നഗരത്തിന് സമീപത്തുളള വനമേഖലയില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായത്. വിമാനം പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതായാണ് പ്രദേശവാസികള്‍ പറയുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ലാന്‍ഡിംഗിനുളള ശ്രമത്തിനിടെയാണ് വിമാനം തകര്‍ന്ന് വീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക സമയം 1.11നാണ് കുന്‍മിംഗില്‍ നിന്നും ഗുവാന്‍സോവിലേക്ക് വിമാനം പുറപ്പെട്ടത്. 2.22ന് വിമാനവുമായുളള ബന്ധം നഷ്ടപ്പെട്ടു. 3.5ന് ആയിരുന്നു ഗുവാൻസോവിൽ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ഈ സമയം വിമാനം 3225 അടി ഉയരത്തിലായിരുന്നു പറന്ന് കൊണ്ടിരുന്നത്. വെറും രണ്ട് മിനുറ്റ ്‌കൊണ്ടാണ് വിമാനം കുത്തനെ താഴേക്ക് പതിച്ചത്.അപകടത്തിന് പിന്നാലെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് കറുപ്പും വെളുപ്പും നിറത്തിലാക്കി. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടാണീ നിറംമാറ്റം. അപകടത്തില്‍പ്പെട്ട മോഡലിലുളള വിമാനങ്ങള്‍ നേരത്തെയും വലിയ അപകടങ്ങളില്‍പ്പെട്ടിട്ടുളളവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+