കൊറോണ വൈറസ് മഹാമാരി അവസാനത്തേതല്ല; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡുമായി ബന്ധപ്പെട്ട് ലോകത്തിന് വീണ്ടും മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം രംഗത്ത്. കൊവിഡ് 19 എന്നത് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മഹാമാരി വന്നാല്‍ അതിനെ തടയുന്നതിന് പണം ഒരുപാട് ചെലവാക്കേണ്ടിവരും. എന്നാല്‍ അടുത്ത ഒരു മഹാമാരി വാരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ മനുഷ്യര്‍ വളരെയധികം പിറകിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥ വൃതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന നല്‍കിയില്ലെങ്കില്‍ പുരോഗതിക്കതായി നമ്മള് നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴായിപ്പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. എല്ലാവരും പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ചരിത്രം പറയുന്നു, പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഒരു വസ്തുതയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ഗ്രഹത്തിന്റെയും ആരോഗ്യം തമ്മിലുള്ള അടുപ്പത്തെ പാന്‍ഡെമിക് ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുകയാണ്. കൂടാതെ ജനികമാറ്റം വന്ന വൈറസുകള്‍ കണ്ടെത്തിയതോടെ ലോകം വീണ്ടും ആശങ്കയിലാണ്. നിലവിലെ വാക്സിനുകള്‍ പുതിയ വൈറസുകളെ പ്രതിരോധിക്കാന്‍ പ്രാപ്തമാണോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കൊവിഡ് വാക്സിനുകള്‍ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമെന്നും വകദേഭം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കുന്നതിന് വാക്സിനുകളുകള് കൂടുതല്‍ അനുയോജ്യമാക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരെല്‍മാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറും വാക്സിനുകള്‍ക്ക് ശക്തി പകരുന്ന മെസഞ്ചര്‍ ആര്‍എന്‍എ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തക്കാരില്‍ ഒരാളുമായ ഡ്രൂ വീസ്മാന് പറഞ്ഞിരുന്നു.
അതേസമയം, യുകെയിലായിരുന്നു ആദ്യം ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയത്. ഇവ മുമ്പത്തെ വൈറസിനെക്കാള്‍ വേഗത്തില്‍ വ്യാപന ശേഷിയുള്ളവയാണ്. പിന്നാലെ ലണ്ടനിലും വടക്ക് പടിഞ്ഞാറന്‍ മേഖലയിലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ രണ്ട ്പേരിലാണ് കഴിഞ്ഞ ദിവസം മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തിയത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications