കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് മഹാമാരി അവസാനത്തേതല്ല; വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: കൊവിഡുമായി ബന്ധപ്പെട്ട് ലോകത്തിന് വീണ്ടും മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥാനം രംഗത്ത്. കൊവിഡ് 19 എന്നത് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മഹാമാരി വന്നാല്‍ അതിനെ തടയുന്നതിന് പണം ഒരുപാട് ചെലവാക്കേണ്ടിവരും. എന്നാല്‍ അടുത്ത ഒരു മഹാമാരി വാരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ മനുഷ്യര്‍ വളരെയധികം പിറകിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

who

കാലാവസ്ഥ വൃതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന നല്‍കിയില്ലെങ്കില്‍ പുരോഗതിക്കതായി നമ്മള്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും പാഴായിപ്പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവരും പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ചരിത്രം പറയുന്നു, പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഒരു വസ്തുതയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ഗ്രഹത്തിന്റെയും ആരോഗ്യം തമ്മിലുള്ള അടുപ്പത്തെ പാന്‍ഡെമിക് ഉയര്‍ത്തിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കുകയാണ്. കൂടാതെ ജനികമാറ്റം വന്ന വൈറസുകള്‍ കണ്ടെത്തിയതോടെ ലോകം വീണ്ടും ആശങ്കയിലാണ്. നിലവിലെ വാക്‌സിനുകള്‍ പുതിയ വൈറസുകളെ പ്രതിരോധിക്കാന്‍ പ്രാപ്തമാണോയെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കൊവിഡ് വാക്‌സിനുകള്‍ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമെന്നും വകദേഭം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കുന്നതിന് വാക്‌സിനുകളുകള്‍ കൂടുതല്‍ അനുയോജ്യമാക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെരെല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫസറും വാക്‌സിനുകള്‍ക്ക് ശക്തി പകരുന്ന മെസഞ്ചര്‍ ആര്‍എന്‍എ സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തക്കാരില്‍ ഒരാളുമായ ഡ്രൂ വീസ്മാന്‍ പറഞ്ഞിരുന്നു.

അതേസമയം, യുകെയിലായിരുന്നു ആദ്യം ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയത്. ഇവ മുമ്പത്തെ വൈറസിനെക്കാള്‍ വേഗത്തില്‍ വ്യാപന ശേഷിയുള്ളവയാണ്. പിന്നാലെ ലണ്ടനിലും വടക്ക് പടിഞ്ഞാറന്‍ മേഖലയിലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ രണ്ട ്‌പേരിലാണ് കഴിഞ്ഞ ദിവസം മറ്റൊരു കൊവിഡ് വകഭേദം കൂടി കണ്ടെത്തിയത്.

സത്യപ്രതിജ്ഞ ചെയ്‌തത്‌ പിപിഇ കിറ്റ്‌ ധരിച്ച്‌; വണ്ടൂര്‍ പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച്‌ മരിച്ചുസത്യപ്രതിജ്ഞ ചെയ്‌തത്‌ പിപിഇ കിറ്റ്‌ ധരിച്ച്‌; വണ്ടൂര്‍ പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച്‌ മരിച്ചു

തൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെതൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെ

കൊവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ്, പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അശോകൻ ചരുവിൽകൊവിഡിനേക്കാളും നിപയേക്കാളും മാരകമായ ഒരു വൈറസ്, പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ അശോകൻ ചരുവിൽ

English summary
The corona virus epidemic is not be the last; World Health Organization warns again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X