10 മാസം, 17 അപരിചിതരുടെ വീടുകളിൽ സൗജന്യമായി താമസിച്ച് ദമ്പതികളുടെ യാത്ര...
യാത്ര ചെയ്യുക എന്നത് എല്ലാവരുടേയും മനസ്സിലെ വലിയ ആഗ്രഹമായിരിക്കും. എന്നാൽ യാത്ര പോകുമ്പോൾ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ പണം പോകുന്നത് താമസ സൗകര്യത്തിന് ആയിരിക്കും. എന്നാൽ കയ്യിൽ നിന്ന് ചില്ലിക്കാശ് ചിലവാക്കാതെ പത്തുമാസമായി താമസിക്കുന്ന ദമ്പതികളെക്കുറിച്ചാണ് പറയാൻ പോകുന്നത്. പത്ത് മാസത്തിനിടെ ഇവർ താസമസ, സൗകര്യത്തിനായി പണം മുടക്കിയിട്ടേ ഇല്ല. എങ്ങനെയാണ് പണം കൊടുക്കാതെ ഇവർ ഇത്രയും കാലം ഇവർ താമസിച്ചതെന്നറിയാമോ.
അപരിചിതരുടെ വീടുകളിലാണ് ഇവർ താമസിച്ചത്.സനോർത്ത് വെസ്റ്റ് അയർലണ്ടിലെ ഡൊണഗലിൽ നിന്നുള്ള ദമ്പതികൾ കഴിഞ്ഞ പത്ത് മാസമായി ന്യൂയോർക്ക്, ആംസ്റ്റർഡാം, ബാഴ്‌സലോണ എന്നീ നഗരങ്ങളിലെ 17 വ്യത്യസ്ത അപരിചിതരുടെ വീടുകളിലാണ് സൗജന്യമായിട്ട് ജീവിച്ചത്. ഗാർത്തും മോളിയും മൂന്ന് വർഷമായി ഡേറ്റിംഗിലാണ്. രണ്ട് പേർക്കും സ്വന്തമായി താമസിക്കാൻ സ്ഥലമില്ല. രണ്ട് പേരും അയർലൻഡിനകത്തും വിദേശത്തും പതിവായി യാത്രചെയ്യുന്നു. വീട് വാങ്ങാനുള്ള പണം ഉണ്ട്. പക്ഷേ ഇപ്പോഴൊന്നും സ്ഥിരതാമസിത്തിനുള്ള പദ്ധിതിയില്ല.

, "ഞങ്ങൾ താമസിക്കുന്ന വീടുകൾ തികച്ചും മനോഹരവും പലപ്പോഴും വലിയ ആധുനിക ഇടങ്ങളും ആണ്, ഭൂമിയെക്കുറിച്ചോ വീടിനെക്കുറിച്ചോ ചിന്തിക്കേണ്ട കാര്യം ഇല്ലെന്നാണ് ഒരു മീഡിയ പോർട്ടലിനോട് സംസാരിച്ച മോളി പറഞ്ഞു. അവർ അടുത്തിടെ ഒരു യാത്ര പോയിരുന്നു. മോളിയും ഗാർട്ടും അയർലൻഡ്, പോർച്ചുഗൽ, ജർമ്മനി എന്നിവ സന്ദർശിച്ചു, പകർച്ചവ്യാധിയുടെ സമയത്ത് ആദ്യമായി കണ്ടുമുട്ടിയതിന് ശേഷം കുറച്ചുകാലം ബാഴ്‌സലോണയിൽ താമസിച്ചു.
2022 മെയ് മാസത്തിൽ, ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മോളി TikTok-ലൂടെ സ്ക്രോൾ ചെയ്യുന്നതിനിടെ, ട്രസ്റ്റഡ് ഹൗസ് സിറ്റേഴ്‌സ് എന്ന ആപ്പ് ഉപയോഗിച്ച് ഹൗസ് സിറ്റിംഗിനെക്കുറിച്ച വീഡിയോ കണ്ടു. അതൊന്ന് ശ്രമിച്ചു നോക്കാമെന്ന് വിചിരിച്ചു. "ഞാൻ ഒരു റിസ്ക് എടുത്ത് വാർഷിക അംഗത്വത്തിന് പണം നൽകാൻ തീരുമാനിച്ചു.
വർഷത്തിൽ ഒന്നോ രണ്ടോ വീടുകളും പിന്നീട് 17 വീടുകളും ലഭിച്ചാൽ അത് ലാഭം ആകുെമന്ന് സ്വയം ചിന്തിച്ചു, അടുത്തതിനായി ഏകദേശം പൂർണ്ണമായി ബുക്ക് ചെയ്തു. കുറച്ച് മാസങ്ങളായി, ഞങ്ങൾ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാര്യമാണിത്.
" താമസത്തിനോ മറ്റ് സാധനങ്ങൾക്കോേ പണം നൽകാതെ, ഇരുവരും അപരിചിതരുടെ വീടുകളും വളർത്തുമൃഗങ്ങളെ പരിപാലിച്ച് ജീവിക്കാൻ തുടങ്ങി. ആദ്യത്തെ വീട് ലഭിക്കാൻ ഒന്ന് രണ്ടാഴ്ചകളെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കാരണം റിവ്യൂസ് നോക്കിയായിരുന്നു വിളിച്ചത്. ഞങ്ങൾക്ക് അതില്ലാത്തത് കൊണ്ട് ആരും വിളിച്ചില്ല. ഞങ്ങൾക്ക് ആദ്യമായി വീട് ഏൽപ്പിച്ച ആളെ നന്ദിയോടെ ഓർക്കെന്നും ഇവർ പറഞ്ഞു.












Click it and Unblock the Notifications