കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡില്‍ വിറച്ച് അമേരിക്ക, മരണ സംഖ്യ ഒരു ലക്ഷം കടന്നു, രോഗബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2019 ന്റെ അവസാനത്തോടെ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ഇന്ന് 200ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഒറിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു അമേരിക്കയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചത്. ഇന്ന് പുറത്തുവരുന്ന കണക്ക് പ്രകാരം അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്ക് പ്രകാരം 1,725,275 പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചി. ഇതുവരെ 100,572 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

usa

ഇന്നലെ മാത്രം അമേരിക്കയില്‍ 774 പേര്‍ മരിച്ചു. 479,969 ഇവിടെ നിന്ന് രോഗമുക്തി നേടിയെങ്കിലും 1,144,734 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 17158 പേരാണ് ഇവിടെ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. രോഗബാധ നിയന്ത്രിക്കാനാവാതെ പാടുപെടുകയാണ് അമേരിക്കന്‍ ഭരണകൂടം. ആഗോളതലത്തില്‍ 5,684,208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 352,210 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 2,430,563 രോഗമുക്തി നേടി വിവിധ രാജ്യങ്ങളില്‍ നിന്നും ആശുപത്രിവിട്ടു.

അതേസമയം, രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലാണ്. വളരെ പെട്ടെന്നാണ് ബ്രസീലില്‍ രോഗബാധ ഉയര്‍ന്നത്. ഇതുവരെ രാജ്യത്ത് 394,507 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇവിടെ 2147 ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 24593 പേരാണ് ബ്രസീലില്‍ നിന്നും രോഗം ബാധിച്ച് മരിച്ചത്. 158593 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. അതേസമയം, ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. തുടര്‍ച്ചയായ അഞ്ചാം ദിവസവും കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്. ഇത് വലിയ ആശങ്കക്കിടയാക്കുകയാണ്.

പുതിയ രോഗം സ്ഥിരീകരിക്കുന്നതിനോടൊപ്പം മരണ നിരക്കും ഉയരുകയാണ്.നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ രോഗികകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കഴിഞ്ഞ 24 മണിക്കൂറില്‍ 6535 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗികകളുടെ എണ്ണം 1,45,380 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46 പേര്‍ രോഗ ബാധയെ തുടര്‍ന്ന മരണപ്പെട്ടതോടെ രാജ്യത്തെ മരണസംഖ്യയും ഉയര്‍ന്നിരിക്കുകയാണ്. 4167 പേരാണ് രാജ്യത്ത് കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്.മഹാരാഷ്ട്രയാണ് ഇന്ത്യയില്‍ ഏറ്റവും രോഗബാധയുള്ള സംസ്ഥാനം.

Recommended Video

cmsvideo
US fda against trump's statement on malaria medicine | Oneindia Malayalam

ഇതിനിടെ കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക് ഡൗണ്‍ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും സജീവമാകും. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയുടെ തിരിച്ചുവരവ് അതിഗംഭീരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
The Covid death toll in the United States has crossed one lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X