കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത് 'മരണത്തിന്റെ ദ്വീപിൽ'... കൂടിക്കാഴ്ച നടക്കുന്നത് സെന്റോസ ദ്വീപിൽ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'മരണത്തിന്റെ ദ്വീപിൽ' കിം-ട്രംപ് കൂടിക്കാഴ്ച, | Oneindia Malayalam

സിംഗപ്പൂർ: ലോകം ഉറ്റു നോക്കുന്ന കാര്യമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച. പുറത്ത് വരുന്ന ശുഭ വാർത്തകൾ അറിയാൻ ചെവിയോർത്തിരിക്കുകയാണ് ലോകം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് വേദിയാകുന്നത് സിംഗപ്പൂരിലെ സമാധാനം എന്നും ശാന്തതയെന്നും അർത്ഥം വരുന്ന സെന്റോസ ദ്വീപാണ്. സിങ്കപ്പൂരിന്റെ തെക്കന്‍ തീരത്തുനിന്ന് അരക്കിലോമീറ്റര്‍ ദൂരത്തിലാണ് സെന്റോസ സ്ഥിതി ചെയ്യുന്നത്.

500 ഹെക്ടറോളമാണ് സെന്റോസയുടെ വിസ്തീര്‍ണം. വിനോദ സഞ്ചാരികൾ ഏറെ വരുന്ന ദ്വീപാണിത്. 17 ആഡംബര ഹോട്ടലുകള്‍, 2 ഗോള്‍ഫ് ക്ലബ്ബുകള്‍, മൂന്ന് കിലോമീറ്ററോളം വരുന്ന അത്യാകര്‍ഷക കടലോരം, മ്യൂസിയങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ തുടങ്ങിയവയെല്ലാാം സെന്റോസയിലുണ്ട്. സിംഗപ്പൂരിലെ അതിസമ്പന്നരുടെ താവളം കൂടിയാണിത്. എന്നാൽ ഈ ദ്വീപ് ദുരൂഹതകളുടെ താവളം കൂടിയാണ്.

കൂടിക്കാഴ്ച മരണ ദ്വീപിൽ

കൂടിക്കാഴ്ച മരണ ദ്വീപിൽ

മരണ ദ്വീപ് എന്ന് അർത്ഥം വരുന്ന 'പുലവോ ബെലാകങ് മെറ്റി' എന്നായിരുന്നു സെന്റോസ ദ്വീപിന്റെ പഴയ പേര്. ദുരൂഹതയായിരുന്നു ദ്വീപിൽ. കടൽകൊള്ളക്കാരുടെ ഒളിത്താവളമായാണ് ദ്വീപ് അറിയപ്പെട്ടത്. . മരണാനന്തരം സമീപദ്വീപായ പുലവോ ബ്രാനിയില്‍ അടക്കം ചെയ്യപ്പെട്ട വീരയോദ്ധാക്കളുടെ ആത്മാക്കള്‍ സൈ്വര്യവിഹാരം നടത്തുന്നതും ഈ ദ്വീപിലാണെന്നാണ് മറ്റൊരു കഥ പ്രചരിക്കുന്നത്. സിങ്കപ്പൂരിലെ നാഷണല്‍ ലൈബ്രറി ബോര്‍ഡ് പങ്കുവെക്കുന്നതുകൊണ്ട് തന്നെ ഇതിന് ആധികാരികതയും നൽകുന്നുണ്ട്.

തടവറ

തടവറ


മരണവും രക്ത ചൊരിച്ചിലുമാണ് ദ്വീപിനെ കുറിച്ച് പറയുമ്പോ ആദ്യം പറയുക. 1840 കാലഘടത്തിൽ ഒരു മഹാരോഗം വന്നെന്നും ദ്വീപിലെ ജനങ്ങൾ മുഴുവൻ മരണപ്പെട്ടെന്നും കഥകളുണ്ട്. 1942ൽ ജപ്പാൻ സൈന്യം സിംഗപ്പൂർ പിടിച്ചടക്കിയപ്പോൾ ബ്രിട്ടീഷ്, ഓസ്‌ട്രേലിയന്‍ പോരാളികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇടമായിരുന്നു ഈ ദ്വീപെന്നും പറയപ്പെടുന്നുണ്ട്. തടവുകാര്‍ ഇവിടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ടിരുന്നു.

കരക്കടിഞ്ഞത് ദിവസവും 300ഓളം ശവശരീരങ്ങൾ

കരക്കടിഞ്ഞത് ദിവസവും 300ഓളം ശവശരീരങ്ങൾ

സിംഗപ്പൂരിൽ ജപ്പാൻ സൈന്യം ആധിപത്യം ആരംഭിച്ച സമയത്തത് നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ജപ്പാൻ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു മരണ ശിക്ഷ. ആ സമയത്ത് ഈ ദ്വീപിൽ ദിവസം 300ലധികം ശവശരീരങ്ങൾ അടിഞ്ഞു കൂടാറുണ്ടെന്നാണ് റിപ്പോർട്ടുൾ. 1970കളില്‍ മരണദ്വീപ് നവീകരിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കാൻ സിംഗപ്പൂർ തീരുമാനിക്കുകയായിരുന്നു. മാറ്റത്തിന്റെ കാഹളം എന്നോണം ശാന്തി, സാമാധാനം എന്നർത്ഥം വരുന്ന സെന്റോസ എന്ന പേരും ദ്വീപിനിട്ടു.

കാംപെല്ലാ പഞ്ചനക്ഷത്ര ഹോട്ടൽ

കാംപെല്ലാ പഞ്ചനക്ഷത്ര ഹോട്ടൽ

ദ്വീപിലെ കാംപെല്ലാ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. ബ്രിട്ടീഷ് ആര്‍ക്കിടെക്ട്‌ നോര്‍മന്‍ ഫോസ്റ്ററുടെ രൂപകല്‍പനയില്‍ നിര്‍മ്മിച്ച ഈ ആഡംബര ഹോട്ടല്‍ 30 ഏക്കര്‍ സ്ഥല വിസ്തീര്‍ണമുള്ളതാണ്. ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് ശേഷം കുപ്രസിദ്ധിയെല്ലാം മാറി പുതിയ വിശേഷണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സെന്റോസ ദ്വീപും ജനങ്ങളും. പച്ചപ്പിനാൽ സമൃദ്ധമായ ചുറ്റുപാടുള്ള കാംപെല്ലയിൽ മുറികളും വില്ലകളുമായി 112 ഇടങ്ങളാണ് ഉള്ളത്.

English summary
Nestled off the south coast of Singapore, the resort island of Sentosa will serve as the picturesque backdrop to one of the most highly-anticipated diplomatic events in a decade, as President Donald Trump becomes the first sitting U.S. president to meet with a North Korean leader at Tuesday’s summit with Kim Jong Un.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X