കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴ കൂടാതെ പ്രവാസികള്‍ക്ക് ഒമാന്‍ വിടാനുള്ള കലാവധി ഇന്ന് അവസാനിക്കും

Google Oneindia Malayalam News

മസ്കറ്റ്: പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ ഒമാന്‍ വിടാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോവുന്നതിന് വേണ്ടിയാണ് ഒമാന്‍ ഫ്രീ എക്സിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. നവംബറിലാണ് ഒമാന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. മലയാളികള്‍ ഉള്‍പ്പടെ 45000 പ്രവാസികള്‍ ഇതിനോടകം ഈ പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നവംബര്‍ 26ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ തൊഴില്‍ മന്ത്രാലയത്തിന് പ്രവാസികളില്‍ നിന്ന് 45,715 അപേക്ഷകള്‍ ലഭിച്ചു. പദ്ധതിയിലൂടെ മടങ്ങാന്‍ 3000 ഒലം ഇന്ത്യക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യന്‍ എംബസി വൃത്തങ്ങളും അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിക്കുകയും ചെയ്തു.

flight

സാധുവായ പാസ്‌പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി അനുവദിക്കുകയും ചെയ്തിരുന്നു. സൗജന്യമായാണ് എല്ലാ വിധ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയത്. തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടുന്നതിലൂടെ തൊഴില്‍ വിപണി ക്രമീകരിക്കുകയാണ് പദ്ധതിയിലൂടെ അധികൃതര്‍ ലക്ഷ്യം വെക്കുന്നത്. അതേസമയം, പിഴകൂടാതെ രാജ്യം വിടാനുള്ള പദ്ധതി പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായി.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെകോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെ

English summary
The deadline for expatriates to leave Oman without fines ends today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X