Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്ക് സന്തോഷ വാർത്ത; 10 ബസ് റൂട്ടുകൾ മെച്ചപ്പെടുത്തി ആർടിഎ

പ്രവാസികൾക്ക് സന്തോഷ വാർത്ത; 10 ബസ് റൂട്ടുകൾ മെച്ചപ്പെടുത്തി ആർടിഎ

ദുബായ്: രാജ്യത്ത് 10 ബസ് റൂട്ടുകൾ മെച്ചപ്പെടുത്തിയതായി ആർടിഎ അറിയിച്ചു. യാത്രക്കാരുടെ അഭിപ്രായങ്ങളും ബിഗ്ഡേറ്റ അനാലിസിസും വിലയിരുത്തിയ ശേഷമാണ് തീരുമാനം.

ഇതിന്റെ ഭാഗമായി 413 അഭിപ്രായ വോട്ടുകൾ ലഭിച്ചു. ഇതിൽ 265 എണ്ണവും അൽ ഖിസൈസ് മുതൽ അൽ മക്തൂം വിമാനത്താവളം വരെ സർവീസ് ഏർപ്പെടുത്തണം എന്ന ആവിശ്യം മുന്നോട്ട് വെയ്ച്ചു.

അതേസമയം, ആർ ടി എ ദുബായ് സ്മാർട് ആപ് വഴിയാണ് ഇതിനായി യാത്രക്കാർ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. ജനത്തിന്റെ അഭിപ്രായം സ്വീകരിച്ച് സേവനം മെച്ചപ്പെടുത്തി അവരുടെ സന്തോഷ സൂചിക വർധിപ്പിക്കാൻ ആപ്പിൽ കൂടുതൽ ക്രൗഡ് സോഴ്സിങ് സേവനങ്ങളും ഉൾപ്പെടുത്തി കഴിഞ്ഞു.

1

ഇതിലൂടെ കഴിഞ്ഞ വർഷം മാത്രം 7319 പ്രതികരണങ്ങളും 6678 നിർദേശങ്ങളും ഉണ്ടായിരുന്നു. ആ പ്രതികരത്തിന് പിന്നാലെ പുതിയ ബസ് റൂട്ടുകൾകൾ അനുവദിക്കുകയായിരുന്നു. അതേസമയം, ഇതര റൂട്ടുകളെ സംബന്ധിച്ചും 641 അഭിപ്രായ വോട്ടുകളും ലഭിച്ചു. ഇത് അനുസരിച്ചാണ് പത്ത് റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തിയത്. ഇത് സംബന്ധിക്കുന്ന അറിയിപ്പ് ആർ ടി എ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അദൽ ഷാക്രി വ്യക്തമാക്കി.

2

എന്നാൽ, ക്രൗഡ് സോഴ്സിങ് സേവനങ്ങളിലൂടെ പുതിയ ബസ് സ്റ്റോപ്പുകൾ, റൂട്ടുകൾ തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ ഇതുവഴി സാധിക്കും. മേഖലയിൽ ഇത്തരം സംവിധാനം ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അബുദാബിയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചു. കോവിഡ് വാക്സീൻ എടുത്തും എടുക്കാതെയും എത്തുന്നവർക്കാണ് നിർദ്ദേശം. സന്ദർശകർക്ക് ഇനി മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം വ്യക്തമാക്കി.

3

നിർദ്ദേശങ്ങൾ ഇങ്ങനെ ;-

ദുബായ്, വടക്കൻ എമറേറ്റുകൾ വഴി അബുദാബിയിൽ പ്രവേശിക്കുന്നവർ അതിർത്തി കവാടങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള ഒന്നാമത്തെ ലൈനിൽ എത്തണം. വാക്സീൻ എടുത്തവർ രേഖകളും 14 ദിവസത്തിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിക്കണം. മാതൃ രാജ്യത്തുനിന്ന് യാത്രയ്ക്ക് 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലവും വേണം. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം കാണിച്ചാൽ മതിയാകും. അതിർത്തിയിലെ ഇഡിഇ സ്കാനിങ്ങിൽ രോഗ സൂചനയുണ്ടെങ്കിൽ ഉടൻ സൗജന്യ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും.

4

20 മിനിറ്റിനകം ലഭിക്കുന്ന ഫലം പോസിറ്റീവാണെങ്കിൽ ഹോട്ടലിലോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ ക്വാറന്റീനിൽ കഴിയണം.വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ വേറെ പരിശോധനകളില്ല.ഗ്രീൻ രാജ്യങ്ങളിൽനിന്ന് വാക്സീൻ എടുക്കാതെ ദുബായ് വഴി അബുദാബിയിേലക്കു വന്നാലും ക്വാറന്റീനില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നാണ് വരുന്നതെങ്കിൽ 10 ദിവസം ക്വാറന്റീനുണ്ട്. മറ്റു എമിറേറ്റുകളിൽ താമസിച്ച കാലയളവും ക്വാറന്റീൻ ആയി കണക്കാക്കും.

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
    5

    അതേസമയം, യുഎഇയില്‍ ഇന്നലെ 2,504 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 965 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്ത് 58,185 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,63,330 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,30,832 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,70,423 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,224 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+