ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍ ഇനി ഗിറ്റാര്‍ മീട്ടില്ല... ലോകം പ്രണയിച്ച ഗിറ്റാറിസ്റ്റിന് വിട
ന്യൂയോര്‍ക്ക്: റോക്ക് സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക് അമേരിയ്ക്കന്‍ റോക്ക് ബാന്‍ഡ് ആയ ഈഗിള്‍സിനെ ഒരിയ്ക്കലും മറക്കാനാവില്ല. അവരുടെ ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെയേയും. മാസ്മരിക വിരലുകളുമായി ലോകത്തെ ത്രസിപ്പിച്ച ഗ്രെന്‍ ഫ്രെ ഇനിയില്ല. 67-ാം വയസ്സില്‍ ഫ്രെ ലോകത്തോട് വിടപറഞ്ഞിരിയ്ക്കുന്നു.
റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച ഫ്രെ, ഇതിനുള്ള ചികിത്സയിലായിരുന്നു. എന്നാല്‍ കടുത്ത ന്യുമോണിയ ബാധ കൂടി ആയപ്പോള്‍ വൈദ്യശാസ്ത്രം തോറ്റു.

ഒരു ഗിറ്റാറിസ്റ്റ് മാത്രമായിരുന്നില്ല ഈഗിള്‍സിന് ഗ്ലെന്‍ ഫ്രെ. എവര്‍ഗ്രീന്‍ ഹിറ്റ് ആയ 'ഹോട്ടല്‍ കാലിഫോര്‍ണിയ'യ്ക്ക് വരികളെഴുതിയത് ഗ്ലെന്‍ ഫ്രെയും ഡോണ്‍ ഹെന്‍ലിയും ആയിരുന്നു. ലോകം അത്രയേറെ കേട്ടിരിയ്ക്കുന്നു ആ ഗാനം.
1970 കളിലാണ് ഈഗിള്‍സ് രൂപീകരിയ്ക്കപ്പെടുന്നത്. ബാന്‍ഡിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. പിന്നീട് പത്ത് വര്‍ഷത്തോളം ഫ്രെ ഈഗിള്‍സിനൊപ്പം തന്നെ ആയിരുന്നു. 1980 ല്‍ ബാന്‍ഡില്‍ നിന്ന് വിട്ട് പോയ ഫ്രെ സ്വന്തമായി ആല്‍ബങ്ങള്‍ പുറത്തിറക്കി. എന്നാല്‍ പതിനെട്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ഈഗിള്‍സില്‍ തിരിച്ചെത്തി. പിന്നീടുള്ള മൂന്ന് വര്‍ഷം ബാന്‍ഡിന്റെ ലോകപര്യടനത്തില്‍ ഒപ്പം കൂടുകയും ചെയ്തു.
ഈഗിള്‍സിനെ സംബന്ധിച്ച് വന്‍ നഷ്ടമാണ് ഗ്ലെന്‍ ഫ്രെയുടെ മരണം സൃഷ്ടിച്ചിരിയ്ക്കുന്നത്. ഈഗിള്‍സിന് മാത്രമല്ല, ലോകത്തിന് തന്നേയും....
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications