കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍ ഇനി ഗിറ്റാര്‍ മീട്ടില്ല... ലോകം പ്രണയിച്ച ഗിറ്റാറിസ്റ്റിന് വിട

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: റോക്ക് സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക് അമേരിയ്ക്കന്‍ റോക്ക് ബാന്‍ഡ് ആയ ഈഗിള്‍സിനെ ഒരിയ്ക്കലും മറക്കാനാവില്ല. അവരുടെ ഗിറ്റാറിസ്റ്റ് ഗ്ലെന്‍ ഫ്രെയേയും. മാസ്മരിക വിരലുകളുമായി ലോകത്തെ ത്രസിപ്പിച്ച ഗ്രെന്‍ ഫ്രെ ഇനിയില്ല. 67-ാം വയസ്സില്‍ ഫ്രെ ലോകത്തോട് വിടപറഞ്ഞിരിയ്ക്കുന്നു.

റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബാധിച്ച ഫ്രെ, ഇതിനുള്ള ചികിത്സയിലായിരുന്നു. എന്നാല്‍ കടുത്ത ന്യുമോണിയ ബാധ കൂടി ആയപ്പോള്‍ വൈദ്യശാസ്ത്രം തോറ്റു.

Glen Frey

ഒരു ഗിറ്റാറിസ്റ്റ് മാത്രമായിരുന്നില്ല ഈഗിള്‍സിന് ഗ്ലെന്‍ ഫ്രെ. എവര്‍ഗ്രീന്‍ ഹിറ്റ് ആയ 'ഹോട്ടല്‍ കാലിഫോര്‍ണിയ'യ്ക്ക് വരികളെഴുതിയത് ഗ്ലെന്‍ ഫ്രെയും ഡോണ്‍ ഹെന്‍ലിയും ആയിരുന്നു. ലോകം അത്രയേറെ കേട്ടിരിയ്ക്കുന്നു ആ ഗാനം.

1970 കളിലാണ് ഈഗിള്‍സ് രൂപീകരിയ്ക്കപ്പെടുന്നത്. ബാന്‍ഡിന്‍റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. പിന്നീട് പത്ത് വര്‍ഷത്തോളം ഫ്രെ ഈഗിള്‍സിനൊപ്പം തന്നെ ആയിരുന്നു. 1980 ല്‍ ബാന്‍ഡില്‍ നിന്ന് വിട്ട് പോയ ഫ്രെ സ്വന്തമായി ആല്‍ബങ്ങള്‍ പുറത്തിറക്കി. എന്നാല്‍ പതിനെട്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം ഈഗിള്‍സില്‍ തിരിച്ചെത്തി. പിന്നീടുള്ള മൂന്ന് വര്‍ഷം ബാന്‍ഡിന്റെ ലോകപര്യടനത്തില്‍ ഒപ്പം കൂടുകയും ചെയ്തു.

ഈഗിള്‍സിനെ സംബന്ധിച്ച് വന്‍ നഷ്ടമാണ് ഗ്ലെന്‍ ഫ്രെയുടെ മരണം സൃഷ്ടിച്ചിരിയ്ക്കുന്നത്. ഈഗിള്‍സിന് മാത്രമല്ല, ലോകത്തിന് തന്നേയും....

English summary
Glenn Frey, a founding member of the rock band the Eagles, has died at 67, a publicist for the band has confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X