കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖലയില്‍ യുഎഇ കുതിക്കുമോ; ഇസ്രായേല്‍-യുഎഇ കരാറിന്‍റെ സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദുബായ്: 1971 ല്‍ രൂപം കൊണ്ടതിന് ശേഷം ആദ്യമായി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുകയാണ് യുഎഇ. യുഎസിന്‍റെ മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയിലാണ് പശ്ചിമ പൂര്‍വേഷ്യന്‍ മേഘലയില്‍ നിര്‍ണ്ണായകമാവുന്ന തീരുമാനം ഉണ്ടായത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രം കൂടിയാണ് യുഎഇ.

ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വരും ആഴ്ചയില്‍ കരാരറിലേര്‍പ്പെടുമെന്നാണ് വിദേശകാര്യമന്ത്രി അറിയിച്ചത്. സൗഹാര്‍ദ്ദ-സമാധാന നീക്കം എന്നിതിനോടൊപ്പം തന്നെ ഇരു രാജ്യങ്ങളുടേയും സാമ്പത്തിക താല്‍പര്യങ്ങളും കരാര്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായകമായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മാറുന്ന സമീപനം

മാറുന്ന സമീപനം

പ്രായോഗിക തലത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഒന്നുമില്ലെങ്കിലും 1971 ല്‍ സ്ഥാപിതമായതിന് ശേഷം ഇന്നുവരെ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായ അംഗീകരിക്കാന്‍ യുഎഇ ഇതുവരെ തയ്യാറായിരുന്നില്ല. മേഖലയിലെ മത താല്‍പര്യങ്ങളും പാലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവുമായിരുന്നു ഈ ഒരു നിലപാടിന് കാരണം. എന്നാല്‍ സമീപ കാലത്ത് അറബ് മേഖലയില്‍ ഇസ്രായേലിനോടുള്ള സമീപനം മാറുന്നതിന്‍റെ സൂചനകള്‍ വ്യക്തമായിരുന്നു.

സൗദി എന്ത് നിലപാട് സ്വീകരിക്കും

സൗദി എന്ത് നിലപാട് സ്വീകരിക്കും

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രണ്ട് വർഷം മുമ്പ് ഒമാൻ സന്ദർശിച്ചിരുന്നു. യുഎഇയുമായി കരാറിലേര്‍പ്പെട്ട ഇസ്രായേല്‍ അടുത്തതായി ലക്ഷ്യം വെക്കുന്നത് ഒമാനെയായിരിക്കുമെന്ന പ്രചാരണം ഇപ്പോള്‍ തന്നെ പ്രബലമായിട്ടുണ്ട്. ഈ കണ്ണിയിലേക്ക് ബഹ്റൈന്‍ കൂടി ചേര്‍ക്കപ്പെട്ടേക്കമെന്ന് വിലയിരുത്തപ്പെടുന്നു. സൗദി അറേബ്യ ഉടന്‍ തന്നെ ഇസ്രായേലുമായുള്ള ഒരു ബാന്ധവത്തിന് തയ്യാറായേക്കില്ലെങ്കിലും മറ്റ് അറബ് രാഷ്ട്രങ്ങളുടെ നീക്കം അവരുടേയും നിലപാടില്‍ സ്വാധീനം ചെലുത്തിയേക്കും.

സാമ്പത്തിക താല്‍പര്യങ്ങള്‍

സാമ്പത്തിക താല്‍പര്യങ്ങള്‍

യുഎഇ-ഇസ്രായേല്‍ കരാറിലേക്ക് വരികയാണെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക താല്‍പര്യങ്ങള്‍ നിര്‍ണ്ണായകമാണ്. നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഇസ്രായേലിന് വേണ്ടിയുള്ള എണ്ണ വിതരണമാണ്. നിലവിൽ ഇസ്രായേലിന് ഏത് അളവിലും വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച പ്രാദേശിക എണ്ണ സ്രോതസ്സ് ഇറാഖിൽ നിന്നുള്ള കുർദിഷ് എണ്ണയാണ്. എന്നാല്‍ അത് തുര്‍ക്കി വഴി സഞ്ചരിച്ച് വേണം ഇറാനില്‍ എത്താന്‍.

തുര്‍ക്കിയിലെ ഇറാന്‍റെ സ്വാധീനം

തുര്‍ക്കിയിലെ ഇറാന്‍റെ സ്വാധീനം

തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ല. പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗാനും ഇസ്രായേലിന്‍റെ ഒരു സ്ഥിരം വിമര്‍ശകന്‍ കൂടിയാണ്. ഇസ്രായേലിന്‍റെ പ്രഖ്യാപിത ശത്രുക്കളായ ഇറാന്‍റെ സ്വാധീനം അടുത്ത കാലത്ത് തുര്‍ക്കിയില്‍ വര്‍ധിച്ച് വന്നിട്ടുണ്ട്. അതിനാല്‍ കുര്‍ദിഷ് എണ്ണയുടെ വരവില്‍ ഇസ്രായേലിന് ആശങ്കയുണ്ട്. യുഎഇയില്‍ നിന്നും എണ്ണ എത്തിക്കാന‍് കഴിഞ്ഞാല്‍ ഇസ്രായേലിന് സാമ്പത്തികവും, നയതന്ത്രപരവുമായ നേട്ടം സാധ്യമാക്കാന്‍ കഴിയും.

യുഎഇക്കും നേട്ടം

യുഎഇക്കും നേട്ടം

ഒരു പുതിയ എണ്ണ ഉപഭോക്താവിനെ സ്വന്തമാക്കാന്‍ കഴിയും എന്നത് യുഎഇക്കും നേട്ടമാണ്. 2015 ൽ ഇസ്രായേൽ പ്രതിദിനം 240,000 ബാരൽ എണ്ണയാണ് ഉപയോഗിച്ചത്. ഇത് എല്ലാം ഇറക്കുമതി ചെയ്യപ്പെട്ടതുമാണ്. എണ്ണ ഒരു ആഗോള ചരക്കായി വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇതിന് അപവാദമായ സംഭവങ്ങളും ചരിത്രത്തില്‍ ഉണ്ടായതായി കാണാന്‍ കഴിയും. 1970 കല്‍ യുഎസിനും സഖ്യകക്ഷികള്‍ക്കും ഒപെക് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അമേരിക്ക അടുത്തിടെ വെനസ്വലേയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചതും ഈ ഗണത്തില്‍ പെടുന്നു.

മികച്ച മാര്‍ക്കറ്റ്

മികച്ച മാര്‍ക്കറ്റ്

സൗദി അറേബ്യയുടെ എണ്ണക്കമ്പനി അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നപ്പോഴും ഗൾഫ് അറബ് രാജ്യങ്ങൾ ഇസ്രായേലിന് എണ്ണ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ, അഡ്‌നോക്കിന് എണ്ണ കയറ്റുമതി ചെയ്യാന്‍ ഇസ്രായേല്‍ ഒരു മികച്ച മാര്‍ക്കറ്റ് കൂടിയായിരിക്കുകയാണ്. ഇതുമൂലം വിലയില്‍ അല്‍പം വര്‍ധനവും പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ ഇപ്പോഴും ഇസ്രായേലിന് എണ്ണ നല്‍കാന്‍ തയ്യാറല്ലെന്നത് ഇവിടെ മത്സരത്തിനു. ആഗോള തലത്തില്‍ എണ്ണ വില ഉയര്‍ത്താന്‍ അല്ലെങ്കിലും പുതിയ കയറ്റുമതി അഡ്നോക്കിന് വരുമാനം വര്‍ധിപ്പിക്കും.

Recommended Video

cmsvideo
Iran responds to deal between UAE and Israel | Oneindia Malayalam
വിദ്യാഭ്യാസ മേഖലയില്‍

വിദ്യാഭ്യാസ മേഖലയില്‍

നയതന്ത്ര ബന്ധം ഇല്ലാതിരുന്ന ഘട്ടത്തില്‍ പോലും യുഎഇക്കും ഇസ്രാലേയിലും ഇടയില്‍ വിദ്യാഭ്യാസത്തിന്‍റെ കൗര്യത്തില്‍ സഹകരണം ഉണ്ടെന്നുള്ളത് കാണാന്‍ കഴിയും. ഇസ്രായേലി സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ 15% അറബികളാണ്. പുതിയ കരാര്‍ അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിദ്യാലയങ്ങളില്‍ യുഎഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ വിധത്തിലുള്ള മത-സാംസ്കാരിക സൗകര്യങ്ങലും ഇസ്രായേല്‍ ഉറപ്പ് വരുത്തുന്നുമുണ്ട്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാവും.

നിക്ഷേപ അവസരം

നിക്ഷേപ അവസരം

മറ്റൊരു പ്രധാന കാര്യം ഇസ്രായേലിലെ ബിസിനസ് സംരഭങ്ങളിലെ യുഎഇ പൗരന്‍മാര്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നുവെന്നതാണ്. സ്റ്റാർട്ടപ്പ് രംഗത്തിന് ഇസ്രായേൽ പ്രശസ്തമാണ്. സമ്പന്നരായ എമിറാറ്റികൾക്ക് പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയും സമ്പദ്‌വ്യവസ്ഥയും അടുത്തിടെ അനുഭവിച്ചതിനാൽ നിക്ഷേപം നടത്താൻ പുതിയ സ്ഥലങ്ങൾ ഉപയോഗിക്കാം. സ്റ്റാർട്ടപ്പ് രംഗത്തിന് ഇസ്രായേൽ പ്രശസ്തമാണ്.അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പ്രാദേശിക റിയൽ എസ്റ്റേറ്റ് രംഗം തകർന്ന സാഹചര്യത്തിൽ സമ്പന്നരായ എമിറാറ്റികൾക്ക് നിക്ഷേപം നടത്താൻ പുതിയ സ്ഥലങ്ങൾ ഉപയോഗപ്പെടുത്താം.

ടൂറിസം രംഗത്ത്

ടൂറിസം രംഗത്ത്

ഇസ്രായേല്‍ സഹകരണം ടൂറിസം രംഗത്തും നേട്ടമാക്കാന്‍ കഴിയുമെന്നാണ് യുഎഇ പ്രതീക്ഷ. സൈനിക സേവനത്തിന് ശേഷം ഇസ്രായേലികള്‍ പ്രധാനമായും വിനോദ സഞ്ചാരത്തിന് എത്തുന്ന ഒരു രാഷ്ട്രമാണ് യുഎഇ. 2017 ൽ ഇസ്രായേലികളിൽ പകുതിയിലധികം പേരും വിദേശയാത്ര നടത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടടുത്ത് നില്‍ക്കുന്ന മേഖലയാണെങ്കിലും വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പുതിയ നീക്കം ഇതിന് വലിയൊരു മാറ്റം കൊണ്ടു വന്നേക്കും.

 പ്രൊഫഷണലുകള്‍ക്ക് അവസരം

പ്രൊഫഷണലുകള്‍ക്ക് അവസരം

മികച്ച വിദ്യാഭ്യാസമുള്ള ധാരാലം പ്രൊഫഷണലുകളുള്ള ഒരു ചെറിയ രാജ്യമാണ് ഇസ്രായേൽ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശ പ്രതിഭകളുടെ ലക്ഷ്യസ്ഥാനവുമാണ്. പുതിയ സഹകരണത്തോടെ ഇസ്രായേല്‍ പ്രൊഫഷണലുകള്‍ക്ക് യുഎഇയും അവസരങ്ങളുടെ വാതില്‍ തുറക്കും. ഇതിനകം ദുബായിൽ ഒരു സിനഗോഗും മറ്റൊന്ന് അബുദാബിയിലും പണിയുന്നുണ്ട്. പല ഇസ്രായേലികളും മതവിശ്വാസികളല്ലെങ്കിലും ഈ സ്ഥാപനങ്ങൾ ഇസ്രയേലികൾക്ക് അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള തുറന്ന മനസ്സിന്‍റെ പ്രതീകമാവുന്നു. നേരിട്ടുള്ള യാത്ര ആരംഭിക്കുകയാണെങ്കിൽ യുഎഇല്‍ നിന്നും ടെൽ അവീവിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാനും സാധിക്കും.

ഗള്‍ഫ് മേഖലയില്‍ കുതിക്കാന്‍ യുഎ

ഗള്‍ഫ് മേഖലയില്‍ കുതിക്കാന്‍ യുഎ

തുർക്കിയെ മാറ്റി നിര്‍ത്തിയാല്‍ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പെട്രോ ഇതര സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാണ് ഇസ്രായേല്‍. ആ സമ്പദ്‌വ്യവസ്ഥയെയും അത് വാഗ്ദാനം ചെയ്യുന്ന കമ്പോളത്തെയും വൈദഗ്ധ്യത്തെയും ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി മാറാന്‍ യുഎഇക്ക് ഇത് മികച്ച അവസരം ഒരുക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യുഎഇക്ക് ഇസ്രായേല്‍ ബന്ധം ശക്തി പകര്‍ന്നേക്കും,

 ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍ ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍

English summary
The economic benefits of the Israel-UAE agreement are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X