ഇപ്പോള്‍ ലോക തടിയന്, ഒരു കൊല്ലം കഴിഞ്ഞാല്‍ വെറും തടിയന്, ആരാണയാള്‍ ?
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മെക്സിക്കന്‍ വംശജനായ യുവാന്‍ പെഡ്രോ ശരീരഭാരം പകുതിയാക്കി കുറയ്ക്കുന്നു.
സാപോപന്‍ (മെക്സിക്കോ): ഇപ്പോള്‍ ലോകതടിയനെന്നു പരിഹസിക്കുന്നവര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ തന്നെ എന്തു വിളിക്കുമെന്ന് ആലോചിച്ച് ഉള്ളില്‍ ചിരിക്കുകയാണ് ഒരാള്‍. നിലവില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തിയെന്ന റെക്കോഡ് മെക്സിക്കോക്കാരനായ യുവാന്‍ പെഡ്രോയാണിത്. 590 കിലോഗ്രാമാണ് ഇപ്പോള്‍ ഇയാളുടെ ഭാരം. എന്നാല്‍ 12 മാസം കൊണ്ട് ഇതു പകുതിയാക്കാന്‍ ഒരുങ്ങുകയാണ് പെഡ്രോ.
ഇതെങ്ങനെയെന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട. ആറു മാസത്തിലൊരിക്കല്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയാണ് പെഡ്രോ തന്റെ ശരീരഭാരം കുറയ്ക്കുന്നത്. എന്നാല്‍ തടി കുറയ്ക്കാന്‍ മാത്രമല്ല പെഡ്രോ ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്.

ശരീരഭാരം മൂലം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ തടസ്സം എന്നിവ ഇയാളുടെ ജീവിതത്തിന് തന്നെ ഭീഷണിയായിക്കഴിഞ്ഞു. ജീവിച്ചിരിക്കണമെങ്കില്‍ ഭാരം കുറച്ചേ തീരൂവെന്ന് ഡോക്ടര്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് പെഡ്രോ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

വളരെയധികം റിസ്കുള്ളതിനാലാണ് രണ്ടു ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തുന്നത്. ആദ്യ ശസ്ത്രക്രിയയില്‍ പെഡ്രോയുടെ വയറ്റില്‍ നിന്ന് മൂന്നിലൊന്നു ഭാഗം നീക്കം ചെയ്യും. രണ്ടു ശസ്ത്രക്രിയകള്‍ കൂടാതെ പെഡ്രോയുടെ കുടലിനും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പതുക്കെയെങ്കിലും താന്‍ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്ന് 32കാരനായ പെഡ്രോ പ്രതികരിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications