കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ ലോക തടിയന്‍, ഒരു കൊല്ലം കഴിഞ്ഞാല്‍ വെറും തടിയന്‍, ആരാണയാള്‍ ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മെക്സിക്കന്‍ വംശജനായ യുവാന്‍ പെഡ്രോ ശരീരഭാരം പകുതിയാക്കി കുറയ്ക്കുന്നു.

  • By Manu
Google Oneindia Malayalam News

സാപോപന്‍ (മെക്‌സിക്കോ): ഇപ്പോള്‍ ലോകതടിയനെന്നു പരിഹസിക്കുന്നവര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ തന്നെ എന്തു വിളിക്കുമെന്ന് ആലോചിച്ച് ഉള്ളില്‍ ചിരിക്കുകയാണ് ഒരാള്‍. നിലവില്‍ ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്തിയെന്ന റെക്കോഡ് മെക്‌സിക്കോക്കാരനായ യുവാന്‍ പെഡ്രോയാണിത്. 590 കിലോഗ്രാമാണ് ഇപ്പോള്‍ ഇയാളുടെ ഭാരം. എന്നാല്‍ 12 മാസം കൊണ്ട് ഇതു പകുതിയാക്കാന്‍ ഒരുങ്ങുകയാണ് പെഡ്രോ.

ഇതെങ്ങനെയെന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട. ആറു മാസത്തിലൊരിക്കല്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയാണ് പെഡ്രോ തന്റെ ശരീരഭാരം കുറയ്ക്കുന്നത്. എന്നാല്‍ തടി കുറയ്ക്കാന്‍ മാത്രമല്ല പെഡ്രോ ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്.

fat

ശരീരഭാരം മൂലം പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ തടസ്സം എന്നിവ ഇയാളുടെ ജീവിതത്തിന് തന്നെ ഭീഷണിയായിക്കഴിഞ്ഞു. ജീവിച്ചിരിക്കണമെങ്കില്‍ ഭാരം കുറച്ചേ തീരൂവെന്ന് ഡോക്ടര്‍ ഉപദേശിച്ചതിനെ തുടര്‍ന്നാണ് പെഡ്രോ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

fat

വളരെയധികം റിസ്‌കുള്ളതിനാലാണ് രണ്ടു ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തുന്നത്. ആദ്യ ശസ്ത്രക്രിയയില്‍ പെഡ്രോയുടെ വയറ്റില്‍ നിന്ന് മൂന്നിലൊന്നു ഭാഗം നീക്കം ചെയ്യും. രണ്ടു ശസ്ത്രക്രിയകള്‍ കൂടാതെ പെഡ്രോയുടെ കുടലിനും ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പതുക്കെയെങ്കിലും താന്‍ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്ന് 32കാരനായ പെഡ്രോ പ്രതികരിച്ചു.

English summary
Mexican man Juan Pedro believed to be the world's most obese plans to undergo gastric bypass in the new year and reduce his 590 kilos by half, his doctor said. High blood pressure and Chronic lung obstruction were the reasons for the surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X