വിഭവം പറന്നു വരും, ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍ തയ്യാര്‍
സിംഗപ്പൂര്‍: ഭക്ഷണം ഇനി നിങ്ങള്‍ക്ക് അരികില്‍ പറന്നു വന്നാലോ.. അങ്ങനെ ഒരു കാഴ്ച നിങ്ങള്‍ ആലോചിച്ചുട്ടോ. എന്നാല്‍ ഇനി നിങ്ങളുടെ മേശക്കരികില്‍ വിഭവങ്ങള്‍ പറന്നു വരും. സിംഗപ്പൂര്‍ ഹോട്ടലുകളില്‍ വിഭവങ്ങള്‍ പറന്നു വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി എന്നാണ് വാര്‍ത്ത. കേട്ട് ഞെട്ടണ്ട, ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയാല്‍ കാത്ത് കുത്തിയിരിക്കണ്ട. എല്ലാം പെട്ടെന്ന് ആണ് കാര്യങ്ങള്‍. എന്തൊക്കെ കാണണം അല്ലേ. സാങ്കേതിക വിദ്യ അത്രമാത്രം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ നിങ്ങള്‍ ചെന്ന് ഒന്നു ഇരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ മതി. ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍ തയ്യാര്‍. ഇന്‍ഫിനിയം സെര്‍വ് എന്ന ടെക്‌നോളജി കമ്പനി ആണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നത്. പറക്കും റോബോര്‍ട്ടുകള്‍ അധികം വൈകാതെ സിംഗപ്പൂര്‍ ഹോട്ടലുകളില്‍ പ്രത്യക്ഷപ്പെടും.

അടുത്ത വര്‍ഷം ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ആണ് കമ്പനിയുടെ ലക്ഷ്യം. വ്യാവസായിക അടിസ്ഥാനത്തില്‍ ആണ് റോബോട്ടുകള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങുക. പരീക്ഷണം വിജയിച്ചാല്‍ മറ്റു രാജ്യങ്ങളിലേയ്ക്കും ഇത് ഉല്‍പ്പാദിപ്പിക്കും.
സിംഗപ്പൂരിലെ ടിംബ്രി റെസ്റ്റോറന്റ് മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍ ആണ് റോബോര്‍ട്ടുകള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുക. അടുത്ത വര്‍ഷം മുതല്‍ വിഭവങ്ങള്‍ പറന്നുയരുന്ന കാഴ്ചയും നമ്മുക്ക് കാണാം. ഇതിനോടകം ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടു.












Click it and Unblock the Notifications