ഐസിസ് കഴുത്തറുത്ത് കൊന്ന വിദേശികള്‍... ചിത്രങ്ങള്‍, വീഡിയോ
നാല് പേര്‍... അതില്‍ രണ്ട് പേര്‍ മാധ്യമ പ്രവര്‍ത്തകര്‍, രണ്ട് പേര്‍ സന്നദ്ധ പ്രവര്‍ത്തകര്‍. രണ്ട് അമേരിക്കക്കാര്‍, രണ്ട് ബ്രിട്ടീഷുകാര്‍...
ഇറാഖില്‍ തങ്ങള്‍ക്കെതിരെ വ്യോമാക്രമണത്തിനിറങ്ങിയ അമേരിക്കക്കും ബ്രിട്ടനും ഐസിസ് ഭീകരര്‍ നല്‍കിയ മറുപടികളായിരുന്നു ആ നാല് അരുംകൊലകള്‍. ക്യാമറക്ക് മുന്നില്‍ നിര്‍ത്തി കഴുത്തറുത്തുകൊണ്ടുള്ള കൊല.
ജെയിംസ് ഫോളേ, സ്റ്റീവന്‍ സോട്‌ലോഫ്, ഡേവിഡ് ഹെയിന്‍... ഒടുവില്‍ അലന്‍ ഹെന്നിങ്. ഐസിസ് കൊന്നു തള്ളിയവര്‍ ഇവരാണ്...

അമേരിക്കക്കെതിരെ
യെസൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ ഐസിസ് ആക്രമണം അഴിച്ചുവിട്ടതോടെയാണ് അമേരിക്ക അവര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയത്. ഇതോടെയാണ് അമേരിക്കയേയും സഖ്യരാഷ്ട്രങ്ങളേയും ലക്ഷ്യംവച്ച് ഐസിസ് കഴുത്തറുക്കുന്ന കൊലകള്‍ തുടങ്ങിയത്.

ജെയിംസ് ഫോളേ
അമേരിക്കക്കുള്ള സന്ദേശം എന്ന പേരിലാണ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനായ ജെയിംസ് ഫോളേയെ ഐസിസ് കഴുത്തറുത്ത് കൊന്നത്. 2014 ഓഗസ്റ്റ് 19 നായിരുന്നു ഈ കൊല നടന്നത്.
വീഡിയോ
ജെയിംസ് ഫോളേയെ വധിക്കുന്നതിൻറെ വീഡിയോ

സ്റ്റീവന്‍ സോട്‌ലോഫ്
ജെയിംസ് ഫോളോയെ വധിച്ച് ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോള്‍ ഐസിസ് അടുത്ത കൊലകൂടി നടത്തി. സ്റ്റീവന്‍ സോട്‌ലോഫ് എന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ഇത്തവണത്തെ ഇര. സെപ്റ്റംബര്‍ 2നായിരുന്നു സംഭവം.
സ്റ്റീവൻ സോട്ലോഫ്
സ്റ്റീവൻ സോട്ലോഫിനെ വധിക്കുന്നതിൻറെ വീഡിയോ

ഡേവിഡ് ഹെയിന്‍സ്
അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ബ്രിട്ടനും കൂടി പങ്കാളികളായി. ഇതോടെ ഐസിസ് ബ്രിട്ടനെതിരെ തിരിഞ്ഞു. സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെയാണ് അവര്‍ കഴുത്തറുത്ത് കൊന്നത്. സെപ്റ്റംബര്‍ 13 നായിരുന്നു ഈ അരുംകൊല.
ഡേവിഡ് ഹെയിൻസ്
ഡേവിഡ് ഹെയിൻസിനെ ഐസിസ് വധിക്കുന്ന വീഡിയോ

അലന്‍ ഹെന്നിങ്
ഡേവിഡ് ഹെയിന്‍സിനെ കൊലപ്പെടുത്തിയെങ്കിലും ബ്രിട്ടന്‍ പിറകോട്ട് പോയില്ല. ഇതോടെയാണ് ഇപ്പോള്‍ അലന്‍ ഹെന്നിങിനെ വധിച്ചിരിക്കുന്നത്.
വീഡിയോ
അലൻ ഹെന്നിങിനെ വധിക്കുന്നു












Click it and Unblock the Notifications