കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജാവിനെ കാണാന്‍ ഏഞ്ചലാ മെര്‍ക്കല്‍ എത്തിയത് ഇങ്ങനെ...!! ആ അവശ്യ വസ്ത്രം' ഇല്ലാതെ..!!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: സ്ത്രീകള്‍ക്ക് വളരെയേറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. വസ്ത്രധാരണത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യം. എന്നാല്‍ വിദേശത്ത് നിന്നെത്തുന്ന വനിതാ നേതാക്കള്‍ സാധാരണ അത്തരം നിയന്ത്രണങ്ങള്‍ പാലിക്കാറില്ല. സൗദി രാജാവിനെ കാണാന്‍ എത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലും അങ്ങനെ തന്നെയായിരുന്നു.

കടുത്ത നിയമങ്ങൾ

മുസ്ലിം രാഷ്ട്രമായ സൗദിയില്‍ സ്ത്രീകള്‍ തല മറച്ച് ശിരോവസ്ത്രവും ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രവും ധരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ കടുത്ത ശിക്ഷ ഉറപ്പാണ്. എന്നാല്‍ സൗദിയിലെത്തിയ ഏഞ്ചല മെര്‍ക്കല്‍ ഈ രണ്ട് നിയമങ്ങളും പാലിക്കാതെയാണ് സൗദി രാജാവിനെ കണ്ടതെന്നത് ചര്‍ച്ചയായിരിക്കുകയാണ്.

തല മറയ്ക്കാതെ ഏഞ്ചല

സൗദിയിലെ പടിഞ്ഞാറേ നഗരമായ ജിദ്ദയില്‍ വെച്ചാണ് ജര്‍മ്മന്‍ ചാന്‍സലറെ സല്‍മാന്‍ രാജാവും ഉന്നത അധികാരികളും ചേര്‍ന്ന് സ്വീകരിച്ചത്. നേരത്തെ സൗദി സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അടക്കമുള്ളവരും തല മറച്ചിരുന്നില്ല.

മാതൃകയായി മുൻസന്ദർശകരും

റിയാദിലെത്തിയ തെരേസ മെയ് അന്ന് പറഞ്ഞത് അടിച്ചമര്‍ത്തപ്പെട്ട സൗദിയിലെ സ്ത്രീകള്‍ക്ക് തന്റെ നടപടി ഒരു പ്രചോദനമാകട്ടെയെന്നാണ്. ഹിലരി ക്ലിന്റണ്‍, മിഷേല്‍ ഒബാമ എന്നിവരും സൗദി രാജാവിനെ കാണാന്‍ എത്തിയപ്പോള്‍ ഡ്രസ്സ് കോഡ് പാലിച്ചിരുന്നില്ല.

ബുർഖ നിരോധിക്കേണ്ടത്

ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിക്കാനുളള പ്രഖ്യാപനം ഏഞ്ചല മെര്‍ക്കല്‍ നടത്തിയിരുന്നു. നിയമപരമായി എവിടെയൊക്കെ ബുര്‍ഖ നിരോധിക്കാമോ അവിടങ്ങളിലൊക്കെ നിരോധിക്കണമെന്നും ഏഞ്ചല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ബുര്‍ഖ അംഗീകരിക്കാനാവില്ല എന്നാണ് മെര്‍ക്കലിന്റെ അഭിപ്രായം.

അഭയാർത്ഥി ചർച്ചകൾ

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് മെര്‍ക്കലിന്റെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പര്യടനം. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ള ആയിരങ്ങളാണ് ജര്‍മ്മനിയില്‍ അഭയം തേടിയിരിക്കുന്നത്. സൗദിയില്‍ നിന്ന് യുഎഇയിലേക്കാണ് ജര്‍മ്മന്‍ ചാന്‍സലറുടെ യാത്ര.

English summary
The German Chancellor Angela Merkel met King Salman without a headscarf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X